Alappuzha local

കഞ്ചാവ് കടത്ത്: രണ്ടുപേര്‍ അറസ്റ്റില്‍

ചെങ്ങന്നൂര്‍: കഞ്ചാവ് കടത്തുന്നതിനിടയില്‍ രണ്ടുപേരെ ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റു ചെയ്തു. ചെങ്ങന്നൂര്‍ കീഴ്‌ചേരിമേല്‍ ചരിവു പുരേടത്തില്‍ കനകന്‍ (റജി-42) ഓട്ടോറിക്ഷ ഡ്രൈവര്‍ മുളക്കുഴ അരീക്കര ശശിവിലാസത്തില്‍ രാജേഷ്(32) എന്നിവരെയാണ് ചെങ്ങന്നൂര്‍ പോലിസ് അറസ്റ്റു ചെയ്തത്.
എംസി റോഡില്‍ ഹാച്ചറി ജങ്ഷനില്‍ കഞ്ചാവ് ചില്ലറ വില്‍പനയുണ്ടെന്നു പോലിസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇരുചക്ര വാഹനത്തിലും ഓട്ടോറിക്ഷയിലുമായി ഇടപാടുകാരെ കാത്തിരുന്ന ഇവരില്‍ നിന്നു ഒന്നെക്കാല്‍ കിലോ കഞ്ചാവും ഒരു ഇലട്രോനിക് ത്രാസും കഞ്ചാവ് തുകുമ്പോള്‍ മായം കലര്‍ത്തുന്നതിനു വേണ്ടി ഉണകി സൂക്ഷിച്ചിരുന്ന മുക്കൂറ്റി പൂവും അതിന്റെ തണ്ടുകളും പിടിച്ചെടുത്തു.
ആവശ്യക്കാര്‍ എത്തുമ്പോള്‍ ത്രാസുമായി ഓട്ടോറിക്ഷക്കുള്ളില്‍ കയറി കഞ്ചാവും ഉണങ്ങിയ മുക്കുറ്റി പൂവും ചേര്‍ത്ത് തുക്കി വില്‍ക്കുകയായിരുന്നു ഇവരുടെ പതിവ്. മുഖ്യ പ്രതി കനകന്‍ 2001 മുതല്‍ വാഹന മോഷണം, സ്പിരിറ്റ് കടത്ത് മണ്ണ് കടത്ത് എന്നിവയില്‍ പ്രതിയാണ്.കനകകുന്ന്,നൂറനാട്, ചെങ്ങന്നൂര്‍ പോലിസ് സ്റ്റേഷനില്‍ ഇയാള്‍ക്ക് എത്തിരെ പത്തോളം കേസ്സുകള്‍ ഉണ്ട്.
കൂട്ടു പ്രതി രാജേഷ് കഞ്ചാവു കച്ചവടത്തിന്റെ ഇടനിലക്കാരനാനെന്നും ആവശ്യക്കാരെ കണ്ടെത്തി കനകനുമായി കൂട്ടിയിണക്കുകയും കഞ്ചാവ് പൊത്തിയും മറ്റും സൂക്ഷിക്കുന്നത് ഇയാളുടെ വണ്ടിയില്‍ ആണെന്ന് പോലിസ് പറഞ്ഞു.
തമിഴ് നാട്ടിലെ ഉണ്ടുമന്‍പെട്ടയില്‍ നിന്നു റെയില്‍ മാര്‍ഗ്ഗം എത്തുന്ന കഞ്ചാവിന്റെ ചെങ്ങന്നൂരിലെ പ്രധാന കച്ചവടക്കാര്‍ ഇവരാണെന്നും പോലിസ് പറയുന്നു. പോലിസ് സംഘത്തില്‍ എസ്‌ഐ പി രാജേഷ്, ജൂണിയര്‍ എസ്‌ഐ വി ജയപ്രകാശ്, സിവില്‍ പോലിസ് ഒഫിസര്‍മാരായ ഷൈലകുമാര്‍, എസ് ബാലക്യഷ്ണന്‍, ഷൈബു എന്നിവര്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it