Idukki local

കഞ്ചാവ് കടത്ത്; യുവാവിന് മൂന്ന് വര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ: രണ്ട് കിലോ (2) കഞ്ചാവുമായി കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിന് സമീപത്ത് നിന്ന് പിടിയിലായ കേസില്‍ ചേര്‍ത്തല കുറുപ്പന്‍കുളങ്ങര, കിഴക്കന്‍ഇല്ലിക്കാവില്‍ സുധീഷ് (27) എന്ന ഉണ്ണിക്ക് മൂന്നുകൊല്ലം കഠിന തടവും 25000 രൂപ പിഴയും തൊടുപുഴ എന്‍ഡിപിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷ വിധിച്ചു.
പിഴയടച്ചില്ലെങ്കില്‍ മൂന്നു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2014 സപ്തംബര്‍ മൂന്നിന് കുമളി എക്‌സൈസ് ചെക്ക് പോസ്റ്റിലെ ഇന്‍സ്‌പെക്ടര്‍ തോമസ് ജോസഫും പാര്‍ട്ടിയും വാഹനങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്.ആലപ്പുഴയിലും മറ്റും എത്തുന്ന ടൂറിസ്റ്റുകള്‍ക്ക് നല്‍കുന്നതിനാണു കഞ്ചാവ് കടത്തുന്നതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍മാരുടെ ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തിയിരുന്നു.
വണ്ടിപ്പെരിയാര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സി കെ സുനില്‍രാജ് അന്വേഷണം പൂര്‍ത്തിയാക്കി ചാര്‍ജ് ചെയ്ത കേസില്‍ ഒമ്പത് സാക്ഷികളെയും 10ഓളം രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
Next Story

RELATED STORIES

Share it