Idukki local

കഞ്ചാവ് കടത്ത്: അഞ്ച് വര്‍ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും

തൊടുപുഴ: കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ മലപ്പുറം രാമനാട്ടുകര വില്ലേജ് ചോളാരി കരയില്‍ താമസം പള്ളിച്ചാടത്ത് വീട്ടില്‍ സുഗതന് (48) അഞ്ചുവര്‍ ഷം കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍ഡി പിഎസ് സ്‌പെഷ്യല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് പ്രതി അനുഭവിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു.
2014 ഫെബ്രുവരി 26നു രാവിലെ 11നു വണ്ണപ്പുറം എസ്എന്‍ എം സ്‌കൂളിന് സമീപം സംശയകരമായ സാഹചര്യത്തി ല്‍ കൈയില്‍ സഞ്ചിയുമായി നില്‍ക്കുന്നതു കണ്ട പ്രതിയെ രഹസ്യവിവരത്തെ തുടര്‍ന്ന് അവിടെയെത്തിയ കാളിയാര്‍ പോലിസ് അഡീഷണല്‍ സബ് ഇന്‍സ്‌പെക്ടര്‍ കെ വി ജോണും പാര്‍ട്ടിയും പിടികൂടുകയായിരുന്നു.
രണ്ടുകിലോ കിലോ തൊള്ളായിരത്തിയറുപത് ഗ്രാം കഞ്ചാവും കണ്ടെടുത്തു. കാളിയാര്‍ പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സി ജയകുമാര്‍ അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ ഒന്‍പത് സാക്ഷികളും പതിമൂന്നു രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.
പ്രോസിക്ക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
Next Story

RELATED STORIES

Share it