malappuram local

കഞ്ചാവ് കടത്ത്;യുവാക്കള്‍ പിടിയില്‍

പെരിന്തല്‍മണ്ണ: കാറില്‍ കഞ്ചാവ് കടത്ത,് രണ്ട് യുവാക്ക ള്‍ പിടിയില്‍. പുത്തനങ്ങാടി കഴുങ്ങോളി പറമ്പില്‍ ഹുസൈ ന്‍ എന്ന മാനു (28) വേങ്ങര ചേറൂര്‍ കരുമ്പില്‍ മുഹമ്മദ് മന്‍സൂര്‍ (27) എന്നിവരെയാണ് മലാപറമ്പ് കുരിശുപള്ളിക്കു സമീപത്തുവച്ച് കൊളത്തൂര്‍ എസ്‌ഐ സി കെ നൗഷാദ് അറസ്റ്റ് ചെയ്തത്. പ്രതികള്‍ സഞ്ചരിച്ച കാറില്‍ നിന്ന് സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികള്‍ക്കായി വില്‍പനയ്ക്കു കൊണ്ടുവന്ന 2.6 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തതായി പോലിസ് പറഞ്ഞു. ഇതോടെ കഴിഞ്ഞ ഒരു മാസത്തിനിടെ കൊളത്തൂര്‍ പോലിസ് കഞ്ചാവ് കേസില്‍ അറസ്റ്റ് ചെയ്തവരുടെ എണ്ണം അഞ്ചായി. ഇവരില്‍ നിന്ന് 10 കിലോ കഞ്ചാവും പിടിച്ചെടുത്തു. ജില്ലയിലെ സ്‌കൂള്‍ - കോളജ് കാംപസുകള്‍ ലഹരി മുക്തമാകുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലിസ് മേധാവി പ്രതീഷ് കുമാറിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഓപറേഷന്‍ ക്ലീന്‍ കാംപസ് പദ്ധതിയുടെ ഭാഗമായാണ് ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റ നിര്‍ദേശത്തി ല്‍ പോലിസ് നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് ഇരുവരും പിടിയിലായത്. പ്രതികള്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറ് പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുഖ്യ പ്രതിയായ ഹുസൈ ന്‍ പുത്തനങ്ങാടിയില്‍വച്ച് രാത്രി കടയടച്ച് പോകുന്ന വ്യാപാരിയെ തമിഴ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് തട്ടികൊണ്ടുപോയ കേസിലെ മുഖ്യ പ്രതി ചേര്‍ക്കപ്പെട്ടയാളാണെന്ന് പോലിസ് പറഞ്ഞു. പ്രതികളില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തി ല്‍ പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, കൊ ളത്തൂര്‍ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് കച്ചവടക്കാരെ പോലിസ് സംഘം നിരീക്ഷിച്ചു വരികയാണെന്ന് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ അറിയിച്ചു. കൊളത്തൂര്‍ എസ്‌ഐ സി കെ നൗഷാദ് പ്രത്യേക സംഘത്തിലെ എഎസ്‌ഐ മാരായ സി പി മുരളി, വിവേകാനന്ദന്‍ ,സിപിഒമാരായ എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്, യൂ പി ഷറഫുദ്ദീന്‍, മുഹമ്മദ് സജീര്‍, എം കെ മിഥുന്‍, വി പി രാജേഷ്, ക്ലിന്റ് ജേക്കബ്, ഷംസുദീന്‍, സത്താര്‍, ഹോം ഗാര്‍ഡ് സുനില്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.











Next Story

RELATED STORIES

Share it