Idukki local

കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാവിന് അഞ്ചുവര്‍ഷം കഠിന തടവും പിഴയും

തൊടുപുഴ: ഒരുകിലോ കിലോ നൂറുഗ്രാം (1.100 കി) കഞ്ചാവ് കടത്താന്‍ ശ്രമിച്ച കേസില്‍ കോട്ടയം ജില്ലയില്‍ മുട്ടമ്പലം വില്ലേജ് പനയക്കഴപ്പ് കരയില്‍ വില്ലൂത്തറ വീട്ടില്‍ ബാബുമോന് (37)അഞ്ചുകൊല്ലം കഠിന തടവും അര ലക്ഷം രൂപ പിഴയും തൊടുപുഴ എന്‍.ഡി.പി.എസ്. സ്‌പെഷല്‍ കോടതി ജഡ്ജി എസ് ഷാജഹാന്‍ ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കില്‍ ആറു മാസം കൂടി കഠിന തടവ് അ്രനുഭവിക്കണം.
2014 ഏപ്രില്‍ ഒന്നിന് ഉച്ചക്ക് 12നു കോട്ടയം കുമളി റോഡരികില്‍ കളത്തിപ്പടി മരിയന്‍ സ്‌കൂളിന് മുന്‍വശം പ്രതി കഞ്ചാവുമായി നില്‍പ്പുണ്ടെന്ന രഹസ്യം വിവരം ലഭിച്ചതിനെ തുടര്‍ന്ന് കോട്ടയം എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ബി ചിറയത്തും പാര്‍ട്ടിയും സ്ഥലത്തെത്തി ഇയാളുടെ കൈവശമിരുന്ന പ്ലാസ്റ്റിക് സഞ്ചിയില്‍ നിന്ന് കഞ്ചാവ് കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കോട്ടയം എക്‌സൈസ് എന്‍ഫോര്‍സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്‌സ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി രാജു അന്വേഷണം നടത്തി ചാര്‍ജു ചെയ്ത കേസില്‍ 21 സാക്ഷികളും പതിനാറ് രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി.പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബഌക് പ്രോസിക്യൂട്ടര്‍ പി എച്ച് ഹനീഫാ റാവുത്തര്‍ ഹാജരായി.
Next Story

RELATED STORIES

Share it