palakkad local

കഞ്ചാവു മാഫിയാ സംഘത്തെ സാഹസികമായി പിടികൂടി

പാലക്കാട്: സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന വന്‍ മാഫിയ സംഘത്തെ നെന്മാറ പോലിസ് സാഹസികമായി പിടികൂടി. കോട്ടയം സ്വദേശികളായ നാലു യുവാക്കളാണു പോലിസിന്റെ പിടിയിലായത്. കോട്ടയം തലയോലപ്പറമ്പ് വടകര താഴത്തെ തുണ്ടുപറമ്പില്‍ വീട്ടില്‍ അഭിനന്ദ് (21), മടത്തില്‍ വീട്ടില്‍ ജിഷ്ണു (23), പുതുവഴിയില്‍ വീട്ടില്‍ പ്രശാന്ത് (27), വൈക്കം തോട്ടകം പടഞ്ഞാറെ പീടികത്തറയില്‍ ശ്രീരാഗ് (22) എന്നിവരാണ് പിടിയിലായത്. വര്‍ഷങ്ങളായി തൃശൂര്‍, പാലക്കാട്, എറണാകുളം, കോട്ടയം ജില്ലകളില്‍ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളുടെ ഇടയില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന അന്തര്‍ജില്ലാ കഞ്ചാവ് മാഫിയ സംഘമാണിത്.
സംഘത്തെ കുറിച്ച് പാലക്കാട് ജില്ലാ പോലിസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ആലത്തൂര്‍ ഡിവൈഎസ്പിയുടെ നിര്‍ദേശാനുസരണം നെന്മാറ സി ഐ ടി എന്‍ ഉണ്ണികൃഷ്ണനും സംഘവും വാഹന പരിശോധന നടത്തിുകയായിരുന്നു.. പരിശോധനക്കിടയില്‍ കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ എര്‍ട്ടിഗ വാഹനത്തെ പിന്തുടര്‍ന്നു സാഹസികമായാണു പിടികൂടിയത്. മുടപ്പല്ലൂര്‍ ഉല്‍സവ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പോലിസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് വന്‍ സഘംത്തെ  പോലിസിന് പിടികൂടാനായത്. ഇവരെ ചോദ്യം ചെയ്യുന്നതിലൂടെ ജില്ലയിലേക്കും ജില്ലകളിലേക്കും ക ഞ്ചാവു കടത്തുന്ന സംഘത്തെക്കുറിച്ച് സൂചന ലഭിച്ചേക്കും.
വിദ്യാര്‍ഥികളെ വലയിലാക്കി കഞ്ചാവ് കരിയര്‍മാരാക്കിയാണ് സംഘം വ്യാപാരം നടത്തുന്നത്. സംഘത്തിലുള്ളവര്‍ ഇതുപോലെ നേരത്തെ സംഘത്തിന്റെ വലയില്‍ അകപ്പെട്ട് കഞ്ചാവ് ഉപയോഗിക്കാന്‍ തുടങ്ങിയവരാണ്. പിന്നീട് കരിയര്‍മാരായി മാറുകയാമുണ്ടായത്.
Next Story

RELATED STORIES

Share it