Idukki local

കഞ്ചാവു കടത്ത്: എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍

വണ്ടിപ്പെരിയാര്‍: തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച കഞ്ചാവുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പോലിസ് പിടിയില്‍.കാഞ്ഞിരപ്പള്ളി ആനികുന്നേല്‍ സ്റ്റെലി(21),തടത്തില്‍ വീട്ടില്‍ ആനന്ദ്(18) എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ പോലിസ് പിടികൂടിയത്.
ഞായറാഴ്ച്ച ഉച്ചയ്ക്ക 12 മണിയോടെയാണ് സംഭവം.നെല്ലിമല കവലയില്‍ പോലിസ് വാഹന പരിശോധന നടത്തുന്നതിടയില്‍ ഇവര്‍ സഞ്ചരിച്ച ബൈക്ക് കൈകാണിച്ചെങ്കിലും നിര്‍ത്താതെ പോയി. ഇതിനിടയില്‍ വണ്ടിപ്പെരിയാര്‍ ടൗണിലെ ട്രാഫിക് നിയന്ത്രിക്കുന്ന ഹോംഗാര്‍ഡുകളെ പോലിസ് വിവരം അറിയിച്ചു.
തുടര്‍ന്ന് പെരിയാര്‍ പാലത്തിനു സമീപമായി ഹോംഗാര്‍ഡുകള്‍ വാഹനം കൈകാണിച്ച് പരിശോധിച്ചപ്പോഴാണ് ബൈക്കിന്റെ പെട്രോള്‍ ടാങ്ക് കവറില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.ബൈക്ക് ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചുവെങ്കിലും കീഴ്‌പ്പെടുത്തുകയായിരുന്നു.
ഹോം ഗാര്‍ഡുകളായ പി ബിജു,ശോഭനന്‍ എസ് ജെ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികളില്‍ നിന്നും 220 ഗ്രാം കഞ്ചാവു പിടികൂടി.പിന്നീട് പോലിസ് എത്തി പ്രതികളെ കസ്റ്റഡിയില്‍ എടുത്തു.
Next Story

RELATED STORIES

Share it