thrissur local

കഞ്ചാവുസഹിതം കൊച്ചി സ്വദേശി അറസ്റ്റില്‍

ചേര്‍പ്പ്: എക്‌സൈസ് നടത്തിയ റെയ്ഡില്‍ കഞ്ചാവുസഹിതം യുവാവിനെ അറസ്റ്റ് ചെയ്തു. ചൊവ്വൂര്‍ പാലക്കല്‍ മാര്‍ക്കറ്റിനു സമീപം 1.250 കി.ഗ്രാം കഞ്ചാവ് വിതരണം ചെയ്യാനെത്തിയ കൊച്ചി പള്ളുരുത്തി കച്ചേരിപ്പടി കല്ലിങ്ങല്‍ വീട്ടില്‍ ഗുലാന്‍ എന്നറിയപ്പെടുന്ന അലിയാറി(38)നെയാണ് ചേര്‍പ്പ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ ജിജി പോള്‍ അറസ്റ്റുചെയ്തത്. തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടി വി റാഫേലിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് തൃശൂര്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണറുടെ ഷാഡോ എക്‌സൈസും ടീമും ചേര്‍പ്പ് റേഞ്ച് ഓഫീസും സംയുക്തമായി നടത്തിയ പ്രത്യേക റെയ്ഡിലാണ് ഇയാള്‍ പിടിയിലായത്. ക്രിസ്മസ്, പുതുവല്‍സര ആഘോഷ പാര്‍ട്ടികള്‍ക്ക് വിതരണം ചെയ്യാനായുള്ള കഞ്ചാവാണ് പിടികൂടിയത്. നീലച്ചടയന്‍ ഇനത്തില്‍പെട്ട കഞ്ചാവാണ് ഇയാളില്‍നിന്ന് പിടികൂടിയത്. ഇലയും പൂവും തണ്ടും കായും ഉണക്കി പോളിത്തീ ന്‍ കവറില്‍ പ്രത്യേക രീതിയില്‍ പൊതിഞ്ഞതിനു ശേഷം കഞ്ചാവിന്റെ മണം പുറത്തറിയാന്‍ സാധിക്കാത്ത രീതിയില്‍ ശുദ്ധമായ ഇഞ്ചിപ്പു ല്‍ തൈലം കഞ്ചാവ് പാക്കറ്റുകളില്‍ സ്‌പ്രേ ചെയ്ത രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്. ഒഡീഷ, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളി ല്‍നിന്ന് ഇതുപോലെ പലതവണ കഞ്ചാവ് ട്രെയിന്‍ മാര്‍ഗം എത്തിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി. രോഗാഭിനയം നടത്തിയതിനെതുടര്‍ന്ന് ഇയാളെ ചേര്‍പ്പ് ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഡോക്ടറുടെ നിര്‍ദേശാനുസരണം തൃശൂര്‍ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ വിദഗ്ധ പരിശോധന നടത്തുകയും ചെയ്തു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് കിലോഗ്രാമിന് പതിനായിരം രൂപയ്ക്കു വാങ്ങി തൃശൂര്‍, എറണാകുളം ജില്ലയിലെ ഇതര സംസ്ഥാന തൊഴിലാളി സങ്കേതങ്ങളും പ്രഫഷണല്‍ വിദ്യാര്‍ഥികളുടെ ഹോസ്റ്റലുകളും കേന്ദ്രീകരിച്ചും തീരദേശ മേഖലകളിലും കൂടുതല്‍ കഞ്ചാവ് വിതരണം നടത്തിവരുന്നതായും പ്രതി സമ്മതിച്ചു. രണ്ട് ഗ്രാമിന് 200 രൂപ, മൂന്ന് ഗ്രാമിന് 300 രൂപ അഞ്ച് ഗ്രാം 500 രൂപ നിരക്കില്‍ ചെറുപാക്കറ്റുകളിലാക്കിയാണ് വിതരണം. ഇതിനായി നിയോഗിച്ച നാലു സഹായികളെകുറിച്ചും വിവരം ലഭിച്ചിട്ടുണ്ട്. ചെറുകിട കച്ചവടക്കാര്‍ക്ക് സമ്മാനങ്ങള്‍ നല്‍കി കഞ്ചാവ് വിതരണ ശൃംഖലയില്‍ നിലനിര്‍ത്തുന്നത് ഇയാളുടെ പ്രത്യേക രീതിയാണ്. ഓണ്‍ലൈന്‍ മുഖേന ഓര്‍ഡര്‍ ചെയ്ത് കഞ്ചാവ് വലിക്കുന്ന നൂതന ഉപകരണങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ നല്‍കിവരുന്നതായും പ്രതി സമ്മതിച്ചു. ഇയാളുടെ പേരില്‍ എറണാകുളം ജില്ലയില്‍ എക്‌സൈസിലും പോലിസ് സ്റ്റേഷനുകളിലും നിരവധി കേസുകളുണ്ട്. പ്രതിയെ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Next Story

RELATED STORIES

Share it