കഞ്ചാവുമായി വിശാഖപട്ടണം സ്വദേശി പിടിയില്‍

മൂവാറ്റുപുഴ: കേരളത്തിലെ പ്രധാന നഗരങ്ങളും റെയില്‍വേ സ്റ്റേഷനുകളും മറ്റും കേന്ദ്രീകരിച്ച് കിലോ കണക്കിനു കഞ്ചാവു കച്ചവടം നടത്തുന്ന വിശാഖപട്ടണം സ്വദേശി മുവാറ്റുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റ് പരിസരത്ത് നിന്നു രണ്ടു ലക്ഷം രൂപയുടെ കഞ്ചാവുമായി പിടിയിയില്‍. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുള്ള പാംഗി പൂര്‍ണ ചന്ദര്‍ (32) ആണ് മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ അനില്‍ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത്. ഇയാളില്‍ നിന്ന് ആറര കിലോ കഞ്ചാവും പിടിച്ചെടുത്തു. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളില്‍ നിന്നു കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കഞ്ചാവ് കേരളത്തിലെത്തിച്ചു കൂടിയ വിലയില്‍ വിതരണം ചെയ്യുന്ന പ്രധാന വിതരണക്കാരനാണു പ്രതിയെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.
ഇയാളില്‍ നിന്നു മലയാളി കച്ചവടക്കാരും കഞ്ചാവ് വാങ്ങി 1000 രൂപയ്ക്കും 2000 രൂപയ്ക്കും വിതരണം നടത്തുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. കേരളത്തില്‍ കോട്ടയം ഈരാറ്റുപേട്ട ഭാഗത്താ ണ് ഇയാ ള്‍ താമസിക്കുന്നത്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളുടെ അതിര്‍ ത്തി യിലുള്ള ആദിവാസി ഊരുകളില്‍ നിന്നു കുറഞ്ഞ വിലയി ല്‍ കഞ്ചാവ് ശേഖരിച്ച് തീവണ്ടി മാര്‍ഗം ഇയാള്‍ കേരളത്തിലെത്തിക്കും. തുടര്‍ന്ന് കഞ്ചാവ് ഇതര സംസ്ഥാന തൊഴിലാളികള്‍ മുഖേന വിതരണം നടത്തും. മാസത്തില്‍ പലതവണ ഒഡീഷയില്‍ നിന്നും ആന്ധ്രയില്‍ നിന്നും കഞ്ചാവ് കടത്തിക്കൊണ്ട് വരാറുണ്ടെന്ന് ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചതായി എക്‌സൈസ് പറഞ്ഞു. ഇങ്ങനെ കടത്തിക്കൊണ്ടു വരുന്ന കഞ്ചാവ് കിലോയ്ക്ക് 30,000  രൂപ നിരക്കിലാണു വില്‍ക്കുന്നത്.
തീവണ്ടി മാര്‍ഗം കടത്തിക്കൊണ്ടുവരുന്ന സന്ദര്‍ഭത്തി ല്‍ കഞ്ചാവിന്റെ മണം പുറത്തു വരാതിരിക്കാന്‍ പോളിത്തീന്‍ കവറിലാക്കി ബ്രൗണ്‍ ടേപ്പ് ഉപയോഗിച്ച് വലിച്ചുമുറുക്കി ഒട്ടിക്കും. അതിനു ശേഷം മണമുള്ള പെര്‍ഫ്യൂം അടിക്കും. തുടര്‍ന്ന് ടിക്കറ്റെടുത്ത് ലോക്കല്‍ കംപാര്‍ട്ട്‌മെന്റില്‍ കയറി മറ്റാരുടെയും ശ്രദ്ധയില്‍പ്പെടാതെ അലക്ഷ്യമായി ബെ ര്‍ത്തിന്റെ മുകളിലോ സീറ്റുകളുടെ അടിയിലോ കഞ്ചാവ് അടങ്ങിയ ബാഗ് ഇട്ടശേഷം സമീപത്ത് നിന്നും മാറിയിരിക്കും. ഇറങ്ങേണ്ട സ്ഥലമാവുമ്പോള്‍ കഞ്ചാവ് അടങ്ങിയ ബാഗെടുത്തു ഇയാള്‍ പോവും. മറ്റൊരു കേസിലെ പ്രതിയെ ചോദ്യംചെയ്തപ്പോള്‍ കിട്ടിയ വിവരം അനുസരിച്ച് ഇടപാടുകാര്‍ എന്ന വ്യാജേനയാണ് എക്‌സൈസ്് ഉദ്യോസ്ഥര്‍ ഇയാളെ ബന്ധപ്പെട്ടത്. ഇതു പ്രകാരം ഇടപാടുകാരന് കഞ്ചാവ് കൈമാറാന്‍ തീവണ്ടിയില്‍ കോട്ടയത്ത് ഇറങ്ങിയ ഇയാള്‍ അവിടെ നിന്നു കെഎസ്ആര്‍ടിസി ബസ്സില്‍ മൂവാറ്റുപുഴയില്‍ എത്തിയപ്പോള്‍ എക്‌സൈസിന്റെ പിടിയിലാവുകയായിരുന്നു.
റെയ്ഡില്‍ പ്രീവന്റീവ് ഓഫിസര്‍മാരായ വി എ ജബ്ബാര്‍, ഇ എ അസീസ്, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എം എ യൂസഫലി, എ എം കൃഷ്ണകുമാര്‍, കെ ജി അജീഷ്, മനു ജോര്‍ജ്്, കെ കെ രാജേഷ്  പങ്കെടുത്തു.
Next Story

RELATED STORIES

Share it