Idukki local

കഞ്ചാവുമായി വിദ്യാര്‍ഥിയടക്കം മൂന്നുപേര്‍ പിടിയില്‍



നെടുങ്കണ്ടം: കഞ്ചാവുമായി മൂന്നുപേര്‍ ബോഡിമെട്ട് ചെക്കുപോസ്റ്റില്‍ അറസ്റ്റിലായി. രണ്ട് കേസുകളിലായാണ് 250 ഗ്രാം കഞ്ചാവ് പിടികൂടിയത്. എറണാകുളത്ത് കോഫി ഷോപ്പ് നടത്തുന്ന കാസര്‍കോഡ് സ്വദേശി അബ്ദുര്‍ റഹ്മാന്‍ സഹതാഫ് (20), എറണാകുളം പള്ളൂരുത്തി സ്വദേശി രമേശ് (21) എന്നിവരാണ് പിടിയിലായത്. രമേശ് പ്ലസ്ടു വിദ്യാര്‍ഥിയാണ്. ഇരുവരും ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് ബൈക്കില്‍ കമ്പംമെട്ട് ചെക്‌പോസ്റ്റ് കടക്കാന്‍ ശ്രമം നടത്തുന്നതിനിടെയാണ് പിടിയിലായത്. ഇരുവരുടെയും അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയില്‍ 200 ഗ്രാം കഞ്ചാവ് എക്‌സൈസ് സംഘം പിടിച്ചെടുത്തു. തമിഴ്‌നാട് ബസ്സിലെത്തിയ മേലൂര്‍ മാരിയമ്മന്‍കോവില്‍ സ്ട്രിറ്റീല്‍ അരവിന്ദ്കുമാറി(23)ന്റൈ പാന്റിന്റെ പോക്കറ്റില്‍ സൂക്ഷിച്ച (50) ഗ്രാം കഞ്ചാവാണ് എക്‌സൈസ് പിടികൂടിയത്. നെടുങ്കണ്ടം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വൈ.പ്രസാദ്, അടിമാലി നാര്‍ക്കോടിക്‌സ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജെനിഷ്.എം, പ്രിവന്റിവ് ഓഫീസര്‍മാരായ പി.ഡി സേവ്യര്‍, ബെന്നി കുര്യക്കോസ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അനിഷ്‌കുമാര്‍, പ്രകാശ് ജെ, റെജി എബ്രാഹം എന്നിവരടങ്ങിയ സംഘമാണ് കേസുകള്‍ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it