palakkad local

കഞ്ചാവുമായി യുവാവ് പിടിയില്‍

പാലക്കാട്: പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും ബിപിഎല്‍ കൂട്ടുപാതയില്‍ നടത്തിയ വാഹനപരിശോധനയില്‍ മൂന്ന് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. തിരൂര്‍ സ്വദേശി എടയൂര്‍ പടപ്പേല്‍പ്പടി മധുക്കല്‍ വീട്ടില്‍ മുഹമ്മദ് റഷീദി (19) നെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴോടെയായിരുന്നു സംഭവം. പഴണിയില്‍ നിന്ന് വാങ്ങിയ കഞ്ചാവുമായി കെഎസ്ആര്‍ടിസിയില്‍ വരുമ്പോഴായിരുന്നു പ്രതി പിടിയിലായത്.
തിരൂരിലെ സ്‌കൂള്‍, കോളജ് കേന്ദ്രീകരിച്ചും നഗരത്തിലും വില്‍പന നടത്താനായി കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണെന്ന് പ്രതി ചോദ്യം ചെയ്യലി ല്‍ പറഞ്ഞു.
പാലക്കാട് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി ചന്ദ്രന്റെ നേതൃത്വത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി അനുപ്, വി പി സാബു, ടി വി അഖില്‍, ജി അനില്‍കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it