palakkad local

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍



പാലക്കാട്: പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ കഞ്ചാവ് ചില്ലറ വ്യാപാരം നടത്തി വരുന്ന സംഘത്തിലെ പ്രധാന കണ്ണിയെ 1.100ഗ്രാം കഞ്ചാവുമായി റെയില്‍വേ പോലിസിന്റെ സഹായത്തോടെ ഒലവക്കോട് ടൗണ്‍ നോര്‍ത്ത് പോലിസ് അറസ്റ്റു ചെയ്തു. തൃശൂര്‍, നടത്തറ, പുളിന്‍ കുഴി വീട്ടില്‍ സുനില്‍ (18 ) ആണ് പോലിസിന്റെ പിടിയിലായത്. തമിഴ്‌നാട് തിരുപ്പൂരില്‍ നിന്നുമാണ് ഒലവക്കോട് റെയില്‍വേ സ്‌റ്റേഷന്‍ വഴി കഞ്ചാവ് കൊണ്ടുവന്നത്. ഒരു കിലോ കഞ്ചാവ് 15000 രൂപയ്ക്ക് തിരുപ്പൂരില്‍ നിന്നും വാങ്ങി ചില്ലറ വിപണയില്‍ 30,000 രൂപയ്ക്കാണ് വില്‍ക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് വില്‍പന നടക്കുന്നത്. അധ്യയന വര്‍ഷം ആരംഭിച്ചതോടെ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുകയാണ്. ഇതരസംസ്ഥാന തൊഴിലാളികളിലും ആവശ്യക്കാര്‍ ഏറെയുണ്ട്. ഒരു ചെറിയ പാക്കറ്റ് കഞ്ചാവിന് 200 മുതല്‍ 300 രൂപ വരെയാണ് ഈടാക്കുന്നത്. പാലക്കാട് ജില്ലാ പോലിസിന്റെയും റെയില്‍വേ പോലിസിന്റെയും സംയുക്തമായ മണ്‍സൂണ്‍ ഓപ്പറേഷന്റെ ഭാഗമായി നടന്നു വന്ന പരിശോധനയ്ക്കിടയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കസ്റ്റഡിയില്‍ വാങ്ങി തുടര്‍ അന്വേഷണം നടത്തുന്നതാണ്. പാലക്കാട് ടൗണ്‍ നോര്‍ത്ത് സി ഐ  ആര്‍  ശിവശങ്കരന്‍, എസ് ഐ ആര്‍  രഞ്ജിത്, പുരുഷോത്തമന്‍ പിള്ള, ജൂനിയര്‍ എസ് ഐ  പ്രദീപ് കുമാര്‍, റെയില്‍വേ പോലിസ്  ഉദ്യോഗസ്ഥരായ എ എസ് ഐ  മാത്യൂ സെബാസ്റ്റ്യന്‍,എച്ച് സി സജിമോന്‍, അഗസ്റ്റിന്‍, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ആര്‍ കിഷോര്‍, ബിനു, കെ അഹമ്മദ് കബീര്‍, ആര്‍  വിനീഷ്, ആര്‍ രജീദ്, ഹോം ഗാര്‍ഡ് പ്രദീപ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it