palakkad local

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍



പട്ടാമ്പി: മൂന്നു പേരില്‍ നിന്നായി 2.5 കിലോ കഞ്ചാവ് പട്ടാമ്പി പോലിസ് പിടികൂടി. അങ്ങാടിപ്പുറം സ്വദേശി  അബ്ദുല്‍ ഹക്കീം (19), തളിപ്പറമ്പ് പാലക്കോടന്‍ വീട്ടില്‍ സൂഹൈദ് (26), താമരശ്ശേരി കുറ്റിപ്പാറ ഹഷിദ് (24) എന്നിവരെയാണ് പൊളിച്ചിട്ട കെഎസ്ആര്‍ടിസി ബസ്സ് സ്റ്റാന്റ് പരിസരത്ത് നിന്നാണ് കഞ്ചാവ് വില്‍പ്പനയ്ക്കിടെ പിടികൂടിയത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് സിഐ രമേശിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it