wayanad local

കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍



മാനന്തവാടി: തോല്‍പ്പെട്ടി എക്‌സൈസ് ചെക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടെ കഞ്ചാവുമായി മൂന്നു യുവാക്കള്‍ പിടിയിലായി. തലശ്ശേരി പാതിരിയാട് ഓടക്കാട് മമ്പറം വിപി ഹൗസില്‍ എന്‍ കെ മനാഫ് (27), പൊന്ന്യം കതിരൂര്‍ നാലാംമൈല്‍ ഷാഹിനാസ് ഹൗസില്‍ എന്‍ നഫ്‌സീര്‍ (20), ചമ്പാട് പിപിവൈ ഹൗസില്‍ പി കെ സജീര്‍ (27) എന്നിവരെയാണ് എക്‌സൈസ് സംഘം പിടികൂടിയത്. ഇന്നലെ വൈകീട്ട് മൂന്നോടെ കെഎല്‍ 11 എഡി 7380 കാറില്‍ കര്‍ണാടക ഭാഗത്ത് നിന്നു കടത്തിയ നൂറുഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നു പിടിച്ചെടുത്തത്. ഉണക്കി സൂക്ഷിച്ച നിലയില്‍ വില്‍പനയ്ക്കായി കരുതിയ കഞ്ചാവാണ് പിടികൂടിയത്. പ്രതികള്‍ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൃഷ്ണന്‍കുട്ടി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി ജി പ്രിന്‍സ്, കെ എ അര്‍ജുന്‍ എന്നിവരടങ്ങുന്ന സംഘമാണ് കഞ്ചാവ് പിടികൂടിയത്.
Next Story

RELATED STORIES

Share it