thrissur local

കഞ്ചാവുമായി മൂന്നു യുവാക്കള്‍ അറസ്റ്റില്‍

ഇരിങ്ങാലക്കുട: സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍പ്പന നടത്തുന്നതിനായി തമിഴ്‌നാട്ടില്‍ നിന്നു കൊണ്ടുവന്ന കാല്‍കിലോയോളം കഞ്ചാവ് സഹിതം 3 യുവാക്കളെ ഇരിങ്ങാലക്കുട എസ്‌ഐ  കെ എസ് സുശാന്തും സംഘവും അറസ്റ്റ് ചെയ്തു. പൊറത്തുശേരി സ്വദേശി മുതിരപ്പറമ്പില്‍ പ്രവീണ്‍, കാറളം കിഴുത്താണി സ്വദേശി പുറത്തുവീട്ടില്‍ വിഷ്ണു, ചിറക്കല്‍ സ്വദേശി പാറോക്കാരന്‍ വീട്ടില്‍ സിയോണ്‍ എന്നിവരാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട നാഷ്ല്‍ സ്‌കൂള്‍ പരിസരത്തു നിന്നാണ് കഞ്ചാവ് വില്‍പ്പന നടത്തുന്നതിനിടയില്‍ പ്രതികളെ പിടികൂടിയത്. ഇവരില്‍ നിന്നു 42 പായ്ക്കറ്റ് കഞ്ചാവ് പിടിച്ചെടുത്തു. സേലത്തുനിന്ന് ആഡംബര കാറില്‍ കഞ്ചാവ് കടത്തി തൃശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് കച്ചവടം നടത്തിയിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പോലിസിനോട് സമ്മതിച്ചു. കഞ്ചാവ് കടത്താനായി ഉപയോഗിച്ച ആഡംബര കാറും പോലിസ് പിടിച്ചെടുത്തു. കാറിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. മയക്കുമരുന്ന് വില്‍പ്പനക്കാരെക്കുറിച്ച് ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വര്‍ഗീസിനു ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്.
Next Story

RELATED STORIES

Share it