Kollam Local

കഞ്ചാവുമായി മധ്യവയസ്‌കന്‍ വീണ്ടും അറസ്റ്റില്‍

പാരിപ്പള്ളി : സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ നിരവധിപേര്‍ക്ക് കഞ്ചാവു വില്‍പ്പന നടത്തുന്ന ഒരാളെ ചാത്തന്നൂര്‍ എസിപി എസ് ശിവപ്രസാദിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തു. പാരിപ്പള്ളി ഏഴിപ്പുറം ചേരിയില്‍ ഗുരുനാഗപ്പന്‍ കാവിന് സമീപം മുള്ളുവിള വീട്ടില്‍ സതീശന്‍ (50) ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കല്‍ നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 60 പൊതി കഞ്ചാവും പോലിസ് പിടിച്ചെടുത്തിട്ടുണ്ട്.

ആവശ്യക്കാരുമായി മൊബൈല്‍ ഫോണ്‍ വഴി ബന്ധപ്പെട്ട ശേഷം വയല്‍ വരമ്പുകളിലും ഇടവഴികളിലും നിന്നു കൈമാറുന്നതാണ് ഇയാളുടെ രീതി. കഞ്ചാവു വില്‍പ്പന തൊഴിലാക്കിയ ഇയാള്‍ മുമ്പ് നിരവധി തവണ പിടിയിലായിട്ടുണ്ട്. കൈവശം വയ്ക്കുന്ന കഞ്ചാവിന്റെ അളവ് വളരെ കുറവായതിനാല്‍ വളരെ വേഗം ജാമ്യത്തില്‍ ഇറങ്ങുന്ന ഇയാള്‍ വീണ്ടും ഈ തൊഴിലില്‍ ഏര്‍പ്പെിടുകയാണ് പതിവ്. വര്‍ക്കല സ്വദേശിനിയായ മൊത്ത വില്‍പ്പനക്കാരിയില്‍ നിന്നുമാണ് കഞ്ചാവു എത്തുന്നത് എന്ന് ഇയാള്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്നു കൂടുതല്‍ അന്വേഷണങ്ങള്‍ നടത്തുമെന്നും പാരിപ്പള്ളി എസ്‌ഐ എസ് ജയകൃഷ്ണന്‍ അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്ഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ പരവൂര്‍ സിഐ വി എസ് ബിജു, പാരിപ്പള്ളി എസ്‌ഐ എസ് ജയകൃഷ്ണന്‍, അഡീഷനല്‍ എസ്‌ഐ ചന്ദ്രശേഖരന്‍ എഎസ്‌ഐ രമണന്‍, ഷാജഹാന്‍ ഷാഡോ പോലിസ് ടീം എന്നിവര്‍ ഉള്‍പ്പെട്ടു.
Next Story

RELATED STORIES

Share it