Idukki local

കഞ്ചാവുമായി കോളജ് വിദ്യാര്‍ഥി പിടിയില്‍



വണ്ടിപ്പെരിയാര്‍: മുന്നൂറു ഗ്രാം കഞ്ചാവുമായി കോളജ് വിദ്യാര്‍ഥി പിടിയില്‍. പെരുമ്പാവൂര്‍ ഹരിശ്രീയില്‍ മഹേഷ് മോഹന്‍ (20) ആണ് കുമളി ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിശോധനയില്‍ പിടിയിലായത്. കമ്പത്തുള്ള ഒരാള്‍ കുമളി ബസ് സ്റ്റാന്‍ഡിലെത്തി മഹേഷിന് നാലായിരം രൂപക്ക് കഞ്ചാവു നല്‍കുകയായിരുന്നു. കഞ്ചാവു വാങ്ങിയ ശേഷം പെരുമ്പാവൂര്‍ക്കു പോവാനായി ബസ് കാത്തു നില്‍ക്കുമ്പോഴാണ് വണ്ടിപ്പെരിയാര്‍ എക്‌സൈസ് സംഘം മഹേഷിനെ പിടികൂടുന്നത്. പരിശോധനക്ക് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജി, ജോസി വര്‍ഗ്ഗീസ്, സ്‌റ്റെല്ല ഉമ്മന്‍, സതീഷ് കുമാര്‍ ഡി, കൃഷ്ണകുമാര്‍ സി പി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it