Flash News

കഞ്ചാവുമായി കാസര്‍കോട് സ്വദേശി ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍

കഞ്ചാവുമായി കാസര്‍കോട് സ്വദേശി ബഹ്‌റൈന്‍ എയര്‍പോര്‍ട്ടില്‍ പിടിയില്‍
X


ഷാഫി തെരുവത്ത്
കാസര്‍കോട്: നെടുമ്പാശേരി വിമാനത്താവളം വഴി ബഹ്‌റൈറൈനിലേക്ക് കടത്തിയ നാല് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശിയായ യുവാവിനെ ബഹ്‌റൈറൈന്‍ കസ്റ്റംസ് അധികൃതര്‍ അറസ്റ്റ് ചെയ്തു.തളങ്കര സ്വദേശിയും ആസാദ് നഗറില്‍ താമസക്കാരനുമായ മുപ്പത്തിരണ്ട് കാരനാണ് പിടിയിലായത്. കഞ്ചാവ് വാങ്ങാനായി കാത്ത് നിന്ന നാല് കാസര്‍കോട് സ്വദേശികളും പിടിയിലായിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് സംഭവം. യുവാവിന്റെ ബാഗേജ് ബഹ്‌റൈന്‍ വിമാനത്ത വളത്തില്‍ വെച്ച് കസ്റ്റംസ് അധികൃതര്‍ വിശദമായി പരിശോധിച്ചപ്പോള്‍ അച്ചാര്‍ കുപ്പികളിലും മിസ്ച്ചര്‍ പാക്കറ്റുകളിലും ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.നാല് പേര്‍ യുവാവിനെ വിമാനത്തവളത്തിന് പുറത്ത് വാഹനത്തില്‍ കാത്ത് നില്‍ക്കുമ്പോഴാണ് പിടിയിലാവുന്നത്. പിടിയിലായ യുവാവ് ഏജന്റാണെന്ന് കരുതുന്നു. കാസര്‍കോട് നിന്ന് ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തിയതുമായി ബന്ധപ്പെട്ട് നിരവധി പേര്‍ ഇപ്പോള്‍ ഗള്‍ഫിലെ ജയിലില്‍ കഴിയുന്നുണ്ട്. ഒരു കിലാ കഞ്ചാവിന് കേരളത്തില്‍ 12,000 രൂപ മുതല്‍ 20,000 രൂപ വരേയാണ് വില.ഗള്‍ഫില്‍ എത്തിക്കുമ്പോള്‍ കിലോ വിന് രണ്ടര ലക്ഷത്തിലധികം രൂപ ലഭിക്കുന്നു. ഏജന്റുമാര്‍ വഴിയാണ് കഞ്ചാവ് മാഫിയകള്‍ ഗള്‍ഫിലേക്ക് കഞ്ചാവ് കടത്തുന്നത്. വിമാന ടിക്കറ്റും അര ലക്ഷം രൂപയുമാണ് വാഗ്ദാനം ചെയ്യുന്നത്. ഇത് കാരണം ഇതിന്റെ ഭവ്യഷത്ത് അറിയാതെ യുവാക്കള്‍ പണം മോഹിച്ച് ചതിയില്‍പ്പെടുകയാണ്. ഇത്തരത്തില്‍ നിരവധി യുവാക്കള്‍ ഗള്‍ഫിലെ ജയിലില്‍ കഴിയുന്നുണ്ട്. പല കുടുംബങ്ങള്‍ക്കും ഇതറിയുന്നില്ല. ഇത് കൂടാതെ ഗള്‍ഫില്‍ പോകുന്നവരുടെ കൈയില്‍ അവരറിയാതെ പലഹാരങ്ങളിലും മറ്റും കുടുംബക്കാര്‍ക്ക് നല്‍കണമെന്ന വ്യാജേന കഞ്ചാവ് കടത്തുന്നുണ്ട്. ഇങ്ങനെ പിടിയിലായ നിരവധി നിരപരാധികളുമുണ്ട്.
Next Story

RELATED STORIES

Share it