malappuram local

കഞ്ചാവുമായി അന്തര്‍സംസ്ഥാന മാഫിയയിലെ പ്രധാനകണ്ണി പിടിയില്‍

കരുവാരകുണ്ട്: പാലക്കല്‍വെട്ട വെച്ച് വാഹന പരിശോധനക്കിടെ  അന്തര്‍സംസ്ഥാന കഞ്ചാവ് കടത്ത് മാഫിയയിലെ പ്രധാന പ്രതി പിടിയില്‍. കര്‍ക്കിടാംകുന്ന്, കാഞ്ഞിരംപാറ സ്വദേശിയും അലനല്ലൂര്‍ താമസക്കാരനുമായ പള്ളിയാല്‍ തൊടി ഉമ്മറിനെയാണ്   കരുവാരകുണ്ട്  എസ്‌ഐ പി ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും എസ്പി  ദേബേഷ്‌കുമാര്‍ ബഹ്‌റയുടെ നേതൃത്വത്തിലുള്ള ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.   രണ്ടര കിലോയോളം കഞ്ചാവും കഞ്ചാവുകടത്താന്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളും പിടിച്ചെടുത്തു.   പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന് ലഭിച്ച രഹസ്യവിവരത്തെതുടര്‍ന്ന്  പാലക്കല്‍ വെട്ട വെച്ച് വാഹന പരിശോധന നടത്തുമ്പോഴാണ് പ്രതി പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും സ്‌കൂള്‍  കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ചില്ലറ കഞ്ചാവ് കച്ചവടക്കാര്‍ക്കും നല്‍കുവാന്‍ കൊണ്ടുവന്ന കഞ്ചാവുമായാണ് പ്രതി പിടിയിലായത്.
Next Story

RELATED STORIES

Share it