thiruvananthapuram local

കഞ്ചാവും വേദനാസംഹാരി ഗുളികകളുമായി അറസ്റ്റില്‍



വെഞ്ഞാറമൂട്: കഞ്ചാവും  മയക്കുമരുന്നായി വില്‍ക്കുന്നതിന് കരുതിയിരുന്ന 60 വേദനാ സംഹാരി ഗുളികകളുമായി യുവാവ് അറസ്റ്റില്‍. 327ഗ്രാം കഞ്ചാവും ഗുളികകളും ഇയാളില്‍ നിന്നും പിടിച്ചെടുത്തു. പ്രതിയെ പിന്തുടരുന്നതിനിടെ വീണ് സിവില്‍ പോലിസ് ഓഫിസര്‍ക്ക് പരിക്കേറ്റു. കുടവൂര്‍ ചെമ്പകമംഗലം അറഫാ മന്‍സിലില്‍ നിഷാദ്(22)ആണ് അറസ്റ്റിലായത്. വെഞ്ഞാറമൂട് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ അനില്‍കുമാറിനാണ് പരിക്കേറ്റത്. കഴിഞ്ഞദിവസം വൈകീട്ട് വെഞ്ഞാറമൂട് ചന്തയ്ക്ക് സമീപം വച്ച് കൈവശമുണ്ടായിരുന്ന ലഹരി വസ്തുക്കള്‍ മറ്റൊരാള്‍ക്ക്  കൈമാറുന്നതിനിടെ പോലിസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
Next Story

RELATED STORIES

Share it