Idukki local

കഞ്ചാവും മദ്യവുമായി രണ്ടുപേര്‍ പിടിയില്‍



രാജാക്കാട്: വില്‍പ്പനയ്ക്കായി സൂക്ഷിച്ച മുന്നൂറ് ഗ്രാം കഞ്ചാവും പതിമൂന്ന് ലിറ്റര്‍ വിദേശ വിദേശമദ്യവുമായി രണ്ടുപേര്‍ ബൈസണ്‍വാലിയില്‍ പിടിയിലായി. പിടിയിലായത് ഹൈറേഞ്ചില്‍ വിദ്യാര്‍ത്ഥികള്‍ക്കടക്കം കഞ്ചാവെത്തിച്ച് നല്‍കുന്ന സംഘത്തിലെ പ്രധാന കണ്ണികള്‍. രാജാക്കാട് എസ്‌ഐ പി ഡി അനൂപ്‌മോന്റെ നേതൃത്വത്തിലുള്ള സ്‌പെഷല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്.  ഹൈറേഞ്ചിലെ ഉള്‍പ്രദേശമായ ബൈസണ്‍വാലി പഞ്ചായത്തില്‍ വന്‍തോതില്‍ അനധികൃത മദ്യവില്‍പ്പന നടക്കുന്നതായി മൂന്നാര്‍ ഡിവൈഎസ്പിയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബൈസണ്‍വാലി അമ്പലക്കവല വയലുങ്കല്‍ പത്മരാജനെയും ഇയാളുടെ കടയിലെ ജോലിക്കാരന്‍ പാലക്കാട് കിഴക്കേഞ്ചി സ്വദേശി ഡാര്‍വിനെ(47) യും നാളുകളായി നിരീക്ഷിച്ച് വരികയായിരുന്നു. അന്വേഷണത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ഹൈറേഞ്ചിലെ വിവിധ സ്‌കൂളുകളിലേയും കോളേജുകളിലയും വിദ്യാര്‍ത്ഥികള്‍ക്ക് വില്‍ക്കുന്നതായി വിവരം ലഭിച്ചു. മാത്രമല്ല, ബീവറേജസ് ഔട്ട്‌ലെറ്റ് അടുത്ത പ്രദേശത്തെങ്ങും ഇല്ലാത്തതിനാല്‍ വന്‍തോതില്‍ വിദേശ മദ്യം സൂക്ഷിച്ച് വന്‍തുകയ്ക്ക് വില്‍ക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് ഡ്രൈ ഡേയായ ഇന്നലെ വെളുപ്പിന് എസ് ഐയുടെ നേതൃത്വത്തിലുള്ള സംഘം പരിശേധന നടത്തുകയുമായിരുന്നു.
Next Story

RELATED STORIES

Share it