ernakulam local

കഞ്ചാവും നിരോധിത പുകയില ഉല്‍പ്പന്നങ്ങളും പിടിയില്‍



മൂവാറ്റുപുഴ: കീച്ചേരിപ്പടിനിരപ്പ് റോഡില്‍ നിന്നും കഞ്ചാവുമായി പശ്ചിമബംഗാള്‍ മൂര്‍ഷിദാബാദ് ജില്ലക്കാരനായ കബാത്തുള്ള ഷേഖ് ആണ് മുവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ കെ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ പിടിയിലായത്. മൂവാറ്റുപുഴ ടൗണ്‍ ഭാഗങ്ങളില്‍ പാന്‍ കടകളും മുറുക്കാന്‍ കടകളും കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡില്‍ അഞ്ച് കിലോ നിരോധിത പുകയില ഉല്‍പന്നങ്ങളും പൊതുസ്ഥലത്ത് പരസ്യമായി പുകവലിച്ചവരെയും പിടികൂടി കേസെടുത്ത്, പിഴ അടപ്പിച്ചു. കൂടാതെ മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഞ്ചാവ് പിടിയിലായത്. പ്രതിയുടെ പക്കല്‍ നിന്നും 120 ഗ്രാം കഞ്ചാവ് പിടികൂടി. പ്രതിയെ മുവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. മൂവാറ്റുപുഴ എക്‌സൈസ് സര്‍ക്കിള്‍ ഓഫിസില്‍ മൂവാറ്റുപുഴ കീച്ചേരിപ്പടി, കാവുംകര, മാര്‍ക്കറ്റ് പരിസരം, ഭാഗങ്ങളില്‍ നിന്നായി എടുക്കുന്ന എട്ടാമത്തെ കേസാണ്. പ്രതി നാട്ടില്‍ പോയിട്ടു വരുമ്പോള്‍ കടത്തി കൊണ്ട് വരുന്ന കഞ്ചാവും മറ്റും ചെറിയ പൊതികളിലാക്കി ആവശ്യകാര്‍ക്ക് 500/1000 രൂപ നിരക്കിലാണ് വില്‍പന നടത്തിയിരുന്നത്.റെയ്ഡില്‍പ്രീവന്റിവ് ഓഫിസര്‍മാരായ വി എ ജബ്ബാര്‍, ഇ കെ ഹരി, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ എ എം കൃഷ്ണകുമാര്‍, മനു ജോര്‍ജ്, ജിജി എന്‍ ജോസഫ്, പങ്കെടുത്തു. സ്‌കൂളുകളും, കോളജുകളും തുറന്ന സാഹചര്യത്തില്‍ നിരോധിത പുകയില ഉല്‍പന്നങ്ങള്‍ക്കു വേണ്ടിയുള്ള പരിശോധനകളും കര്‍ശനമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it