കങ്കാണിപ്പണിയാണ് വെള്ളാപ്പള്ളി നടേശന് നടത്തുന്നതെന്ന് ബിനോയ് വിശ്വം
BY Sumeera SMR6 May 2016 5:28 AM GMT
Sumeera SMR6 May 2016 5:28 AM GMT
പറവൂര്‍: ഗുരുദേവന്റെ പേര് പറഞ്ഞ് ശ്രീനാരായണീയരെയെല്ലാം ബിഡിജെഎസ് വഴി ബിജെപിയുടെ തൊഴുത്തിലേക്ക് ആട്ടി തെളിക്കുന്ന കങ്കാണിപ്പണിയാണ് വെള്ളാപ്പള്ളി നടേശന് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം ബിനോയ് വിശ്വം പറഞ്ഞു. മൂത്തകുന്നം കവലയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശാരദ മോഹന്റെ തിരഞ്ഞെടുപ്പു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംവരണം വേണ്ടെന്നുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും കാഴ്ച്ചപ്പാട് തന്നെയാണോ വെള്ളാപ്പള്ളിക്കും ഉള്ളതെന്ന് വ്യക്തമാക്കണം. സംവരണത്തില്‍ തൊടാന്‍ എല്‍ഡിഎഫ് സമ്മതിക്കില്ല.
മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു സ്ത്രീയുടെ വിരല്‍തുമ്പില്‍ ചുറ്റിക്കറങ്ങിയത് കണ്ടവരാണ് നമ്മള്. യുഡിഎഫ് പറയുന്ന മനസ്സമാധാനം കേരളത്തിലെവിടെയാണുള്ളത്. ജിഷമാരെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഉമ്മന്‍ചാണ്ടി ഭരണം കേരളത്തിന് അപമാനമാണ്. കേരളീയര്‍ ലജ്ജിച്ച് തലതാഴ്ത്തുന്നു. ജനങ്ങള്‍ക്ക് സൈ്വരജീവിതം കൊടുക്കാന്‍ കഴിയാത്ത യുഡിഎഫ് ഭരണം മാറണമെന്ന് ബിനോയ് വിശ്വം പറഞ്ഞു. ടി ആര് ബോസ് അധ്യക്ഷനായിരുന്നു. സ്ഥാനാര്‍ഥി ശാരദ മോഹന്‍, കെ എസ് ഡൊമിനിക്, കെ എം ദിനകരന്, കെ എം അംബ്രോസ് സംസാരിച്ചു. കെ ചന്ദ്രന്‍പിള്ള, പി രാജീവ്, പി രാജു, കമല സദാനന്ദന്, പി എസ് ഷൈല, എന്‍ ഐ പൗലോസ്, മുരളീമോഹന്‍, കെ എന്‍ ഉണ്ണികൃഷ്ണന്, രമ ശിവശങ്കരന്, ടി ജി അശോകന്, വി എസ് ഷഡാനന്ദന് തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.

Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT