Cricket

കഗിസോ റബാദയ്ക്ക് പച്ചക്കൊടി; ഐസിസി വിലക്ക് നീക്കി

കഗിസോ റബാദയ്ക്ക് പച്ചക്കൊടി; ഐസിസി വിലക്ക് നീക്കി
X


കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ്് ബൗളര്‍ കഗീസോ റബാദയ്ക്ക്് ആസ്‌ത്രേലിയക്കെതിരായ അവശേഷിക്കുന്ന ടെസ്റ്റ് മല്‍സരങ്ങളില്‍ കളിക്കാന്‍ അനുകൂല വിധി പുറപ്പെടുവിച്ച് ഐസിസി. താരത്തിനു അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാമെന്ന് ഐസിസി അറിയിക്കുകയായിരുന്നു. ഇതോടെ ന്യൂലാന്‍ഡ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി റബാദ കളത്തിലിറങ്ങും. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ കളിക്കുവാനുള്ള അനുവാദം ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുന്നുണ്ടെങ്കിലും പൂര്‍ണ്ണമായും കുറ്റവിമുക്തനാകാതെയാണ് താരം മല്‍സരങ്ങളിലിറങ്ങുന്നത്. ലെവല്‍ 2 പ്രകാരം കുറ്റക്കാരനല്ലെന്ന് മാത്രമാണ് കണ്ടെത്തല്‍.പോര്‍ട്ട് എലിസബത്തില്‍ വച്ച് നടന്ന രണ്ടാം ടെസ്റ്റ് മല്‍സരത്തില്‍ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റ് ലഭിച്ച റബാദ താരത്തിന്റെ തോളില്‍ തട്ടിയാണ് വിക്കറ്റ് നേട്ടം ആഘോഷിച്ചിരുന്നത്. ഇതോടെ താരത്തിനെതിരേ ഐസിസി അച്ചടക്കലംഘനക്കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഈ മല്‍സരത്തിന് ശേഷം താരത്തിന് മാച്ച് ഫീയുടെ 50 ശതമാനവും മൂന്ന് ഡീ മെറിറ്റ് പോയിന്റും ചുമത്തിയ ഐസിസി പിന്നീട് നിരപരാധിത്തം തെളിയിക്കപ്പെട്ടതിനാല്‍ 50 ശതമാനമെന്നുള്ളത് 25 ശതമാനമായും മൂന്ന് ഡീമെറിറ്റ് പോയിന്റെന്നുള്ളത് ഒന്നാക്കി ചുരുക്കുകയും ചെയിതു.ഇതോടെ 24 മാസത്തിനിടയ്ക്ക് റബാദയുടെ ആകെ ഡീമെറിറ്റ് പോയിന്റ് ഏഴ് പോയിന്റായി ചുരുങ്ങി. രണ്ട് ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് വിലക്ക് നേരിടുവാന്‍ വേണ്ടത് എട്ട് ഡീമെറിറ്റ് പോയിന്റുകളാണെന്നതാണ് റബാദയ്ക്ക് ആസ്‌ത്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മല്‍സരത്തില്‍ പച്ചക്കൊടി ലഭിക്കാന്‍ പ്രേരണയായത്.  മാരത്തണ്‍ ഹിയറിങിനു ശേഷമാണ് റബാദയ്ക്കനുകൂലമായ വിധി ഐസിസി പുറപ്പെടുവിച്ചത.് നേരത്തേ, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസ് താരത്തെ മൂന്നാം ടെസ്റ്റ് മല്‍സരത്തിലുള്‍പ്പെടുത്തിയിരുന്നു.  മൂന്നാം ടെസ്റ്റ് നാളെ ആരംഭിക്കും.
Next Story

RELATED STORIES

Share it