kozhikode local

കക്കോടി മിനിബൈപാസ് ഇന്നു തുറന്നു കൊടുക്കും

കോഴിക്കോട്: കക്കോടിയിലെ ഗതാഗത കൂരുക്ക് പരിഹരിക്കുന്നതിനായി കക്കോടി ഗ്രാമപഞ്ചായത്തില്‍ ജലസേജന വകുപ്പ് നിര്‍മ്മിച്ച മിനി ബൈപ്പാസ് പൂര്‍ത്തിയായി. എ.കെ.ശശീന്ദ്രന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.25 കോടി രൂപ ചിലവിട്ടാണ് 600 മീറ്റര്‍ റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡ് തുറന്ന് കൊടുക്കുന്നതോടെ കക്കോടി അങ്ങാടിയിലെ ഗതാഗതകുരുക്ക് ഒരു പരിധിവരെ പരിഹരിക്കാന്‍ സാധിക്കും.
കോഴിക്കോട് നിന്നും ബാലുശ്ശേരി, നരിക്കുനി, കക്കയം, കൂരാച്ചുണ്ട്, ചെലപ്രം തുടങ്ങിയ സ്ഥലങ്ങളിലേക്ക് എത്തുന്നതിനുള്ള പ്രധാന പാതയായതിനാല്‍ കക്കോടിയില്‍ ഗതാഗത കുരുക്ക് പതിവായിരുന്നു. ബാലുശ്ശേരിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ പഴയ ജയശ്രീ സിനിമ തിയ്യറ്ററിനടുത്ത്‌നിന്ന് പൂവത്തൂര്‍ റോഡ് വഴി കക്കോടി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുന്നിലെത്തുന്ന തരത്തിലാണ് റോഡ് നിര്‍മ്മിച്ചിട്ടുള്ളത്.പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് പ്രതിപക്ഷ നേതാവ് വി എസ് അച്ച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എം കെ.രാഘവന്‍ എംപി, പി ടി എ.റഹീം എംഎല്‍എ തുടങ്ങിയവര്‍ പങ്കെടുക്കും.
Next Story

RELATED STORIES

Share it