kasaragod local

കക്കൂസ് മാലിന്യം പറമ്പില്‍ തള്ളിയ സംഭവം; പ്രശ്‌നം പരിഹരിച്ചു

തൃക്കരിപ്പൂര്‍: ശൗചാലയ മാലിന്യം ജനസാന്ദ്രതയുള്ള പ്രദേശത്തെ കിണറിന് സമീപം നിക്ഷേപിച്ച സംഭവം പോലിസിന്റെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയെ തടര്‍ന്ന് ഒത്തുതീര്‍പ്പാക്കി. ശൗചാലയ മാലിന്യം നിക്ഷേപിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങി. ഇതോടെ നാട്ടുകാര്‍ പഞ്ചായത്ത് ഓഫിസിലെത്തി പരാതിപ്പെട്ടു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ്  നിരവധിവീടുകളുള്ള പേക്കടം കുറുവാ പള്ളി ജങ്ഷനിലെ ക്വര്‍ട്ടേഴ്‌സിലെ ശൗചാലയ മാലിന്യം ഒഴുക്കിവിട്ടത്. എന്നാല്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ പഞ്ചായത്ത് ഓഫിസിലെത്തി ബഹളം വച്ചു. തുടര്‍ന്ന് പഞ്ചായത്ത് പ്രസി., വാര്‍ഡ് അംഗം, ചന്തേരപോലിസ് എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പഞ്ചായത്ത് പ്രസി. വി പി ഫൗസിയ, വൈ. പ്രസി. എന്‍ സുകുമാരന്‍, ചന്തേര പോലിസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം കൃഷ്ണന്‍ എന്നിവര്‍ ക്വാട്ടേഴ്‌സ് ഉടമയെ കണ്ട് ചര്‍ച്ച നടത്തി മാലിന്യം നീക്കം ചെയ്യാമെന്ന് സമ്മതിച്ചതോടെയാണ് പ്രശ്‌നം പരിഹരിച്ചത്.
Next Story

RELATED STORIES

Share it