kozhikode local

കക്കൂസ് പൈപ്പ് പൊട്ടി മാലിന്യം പുറത്തേക്ക് ഒഴുകുന്നു: പരിസരവാസികള്‍ പ്രയാസത്തില്‍

പേരാമ്പ്ര: ലാസ്റ്റ് കല്ലോട് മസ്ജിദു തഖ്വപള്ളിക്ക് സമീപത്തെ വാടകകെട്ടിടത്തില്‍ നിന്നും കക്കൂസ് പൈപ്പ് പൊട്ടി മാലിന്യംപുറത്തേക്ക് ഒഴുകുന്നു . ഇത് പ്രദേശവാസികള്‍ക്ക് പ്രയാസമുണ്ടാവുന്നു. കെട്ടിട ഉടമയെ പലതവണ ധരിപ്പിച്ചിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. മഴക്കാലം ആരംഭിച്ചതോടെ പകര്‍ച്ച രോഗങ്ങള്‍ പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളപ്പോഴാണ് ബന്ധപ്പെട്ടവര്‍ വിഷയത്തില്‍ അനാസ്ഥ കാണിക്കുന്നത്.
വൃത്തിഹീനമായ സാഹചര്യത്തില്‍ ഇവിടെ രണ്ടു കെട്ടിടത്തില്‍ നിറയെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. ഇതില്‍പെട്ട ഒരു കെട്ടിടത്തിന്റെ കക്കൂസ് പൈപ്പാണ് പൊട്ടി പുറത്തേക്ക് ഒഴുകുന്നത്. പരിസരത്തെ കിണറിനും അങ്കണവാടിക്കും ഇതു ദോഷം ചെയ്യും.
മില്‍മയുടെ പാല്‍ സംഭരണ കേന്ദ്രവും ഈ ഭാഗത്ത് സ്ഥിതി ചെയ്യുന്നുണ്ട്. മില്‍മയിലേക്ക് പാത്രം കഴുകുന്നതിന് വെള്ളമെടുക്കുന്നത് ഈ കിണറ്റില്‍ നിന്നാണ്. ആരോഗ്യ വകുപ്പ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുമ്പാകെ പരാതി നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
Next Story

RELATED STORIES

Share it