kozhikode local

കക്കിരി കൃഷിയിലൊരു ബംഗാള്‍ മാതൃക

മലപ്പുറം: കാര്‍ഷിക മേഖലയിലും ഇതര സംസ്ഥാന തൊഴിലാളികളുടെ സാനിധ്യം സജീവം. ജില്ലയില്‍ കക്കരി കൃഷിയുടെ ആദ്യ പരീക്ഷണം ബംഗാള്‍ മാതൃകയില്‍ പരീക്ഷിച്ചു നോക്കുകയാണ് ഇവര്‍. ദേശീയപാത കോഴിക്കോട്-പാലക്കാട് റൂട്ടില്‍ ഓരാടംപാലം -പട്ടിക്കാട് റോഡില്‍ വലമ്പൂര്‍ ജങ്ഷന് സമീപം പുളിയക്കുത്ത് അബ്ദുള്‍ മജീദിന്റെ ഒരേക്കറോളം വരുന്ന സ്ഥലത്താണ് മൂന്ന് ബംഗാള്‍ സ്വദേശികള്‍ കക്കരി കൃഷിയിറക്കിയിരിക്കുന്നത്. മജീദിന്റെ കൃഷിയിടത്തിലെ തൊഴിലാളികളാണ് ഇവര്‍. നാട്ടുകാരിലും ഇതുവഴി പോവുന്ന യാത്രക്കാരിലും കൗതുകം ജനിക്കുന്ന വിധമാണ് ഇവരുടെ കൃഷി. കഴിഞ്ഞ വേനലില്‍ അര ഏക്കര്‍ വയലില്‍ നടത്തിയ പരീക്ഷണം വിജയിച്ചതിനെ തുടര്‍ന്നാണ് ഇത്തവണയും കക്കരി കൃഷി നടത്തിയത്. വിപണിയില്‍ നിന്നു ലഭിക്കുന്ന ഹൈബ്‌റീഡ് വിത്താണ് ഇവര്‍ കൃഷിക്കായി ഉപയോഗിക്കുന്നത്. വിത്തിട്ട് ഒന്നര മാസം കൊണ്ട് തന്നെ വിളവെടുപ്പ് ആരംഭിക്കാമെന്നതും ദിവസവും വിളവെടുപ്പ് നടത്താമെന്നതുമാണ് ഇതിന്റെ സവിശേഷത. ഏകദേശം ഒന്നര മാസം നീണ്ടുനില്‍ക്കുന്ന വിളവെടുപ്പ് തുടങ്ങിയുള്ള ആദ്യ ആഴ്ചകളില്‍ ദിവസേന ശരാശരി മൂന്ന് ക്വിന്റല്‍ കക്കരി ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. വൈവിധ്യമാര്‍ന്ന കക്കരി കൃഷി ശ്രദ്ധയില്‍പ്പെട്ട അങ്ങാടിപ്പുറം കൃഷി ഭവനിലെ കൃഷി ഓഫിസര്‍ റജിനവാസുദേവന്‍, അസിസ്റ്റന്റുമാരായ ജയാനന്ദന്‍, സന്ധ്യ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വിവിധ ഘട്ടങ്ങളിലായി കൃഷിയിടം സന്ദര്‍ശിച്ചു. മാറി വരുന്ന ഭക്ഷണ ക്രമത്തിന്റെ ഭാഗമായി ഫാസ്റ്റ് ഫുഡ് ഹോട്ടലുകളിലെ സാലഡുകള്‍ക്കും എന്തിനേറെ വീടുകളിലെ തീന്‍മേശകളില്‍ പോലും കക്കരിക്ക ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന്് വന്‍ തോതില്‍ കക്കരി ഇറക്കുമതി ചെയ്യുന്നതു കാരണം പ്രതീക്ഷിച്ച വില ലഭിക്കുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.
Next Story

RELATED STORIES

Share it