Flash News

കംബോഡിയ : പ്രതിപക്ഷ കക്ഷിയെ പിരിച്ചുവിടാന്‍ നീക്കം



നോംപെന്‍: രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയെ പിരിച്ചുവിടുന്നതിന് കംബോഡിയന്‍ സര്‍ക്കാര്‍ നിയമനടപടി ആരംഭിച്ചു. കംബോഡിയ നാഷനല്‍ റെസ്‌ക്യൂ പാര്‍ട്ടി (സിഎന്‍ആര്‍പി) പിരിച്ചുവിടാന്‍ ആഭ്യന്തര മന്ത്രാലയം സുപ്രിംകോടതിയോട് ആവശ്യപ്പെട്ടു. സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സിഎന്‍ആര്‍പി ശ്രമിച്ചതായാരോപിച്ചാണ് നടപടി. ഭരണകക്ഷി കംബോഡിയന്‍ പീപിള്‍സ് പാര്‍ട്ടിക്ക് പുറമേ കംബോഡിയന്‍ പാര്‍ലമെന്റില്‍ പ്രാതിനിധ്യമുള്ള ഏക പാര്‍ട്ടിയാണ് സിഎന്‍ആര്‍പി. 2013ലെ പൊതുതിരഞ്ഞെടുപ്പില്‍ കംബോഡിയന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് സിഎന്‍ആര്‍പി ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. പ്രതിപക്ഷം അട്ടിമറി ശ്രമം നടത്തിയതിന് 21 ശക്തമായ തെളിവുകള്‍ ലഭിച്ചതായി സര്‍ക്കാര്‍ വക്താവ് ഖ്യൂ സോഫീക് പറഞ്ഞു. സിഎന്‍ആര്‍പി നേതാവ് കേം സോഖയെ ദേശദ്രോഹക്കുറ്റം ചുമത്തി കഴിഞ്ഞമാസം അറസ്റ്റ് ചെയ്തിരുന്നു.
Next Story

RELATED STORIES

Share it