കംപോഡിയയില്‍എച്ച്‌ഐവി പരത്തിയവ്യാജഡോക്ടര്‍ക്ക് തടവ്

നോംപെന്‍: ഗ്രാമീണരായ 200ഓളം പേര്‍ക്ക് എച്ച്‌ഐവി പടര്‍ത്തിയ വ്യാജ ഡോക്ടര്‍ക്ക് 25 വര്‍ഷം തടവ്. വടക്കുപടിഞ്ഞാറന്‍ ബറ്റാംബാങ് പ്രവിശ്യയിലെ റോക്ക ഗ്രാമത്തില്‍ രോഗം പടര്‍ത്തിയ യെം ക്രിനി (56)നെയാണ് കംപോഡിയന്‍ കോടതി ശിക്ഷിച്ചത്. സമൂഹത്തെ സഹായിക്കുക മാത്രമായിരുന്നു ഉദ്ദേശ്യമെന്ന യെം ക്രിനിന്റെ വാദം സ്വീകരിച്ച കോടതി ഇയാള്‍ക്കെതിരേ ചുമത്തിയ കൊലപാതകം മനപ്പൂര്‍വമല്ലാത്ത നരഹത്യയായി കുറച്ചിരുന്നു. കംപോഡിയയുടെ വിവിധ ഭാഗങ്ങളില്‍ ലൈസന്‍സില്ലാത്ത ഡോക്ടര്‍മാര്‍ രോഗികളെ ചികില്‍സിക്കുന്നതു പതിവാണ്. ആതുരാലയങ്ങളുടെ അപര്യാപ്തതയും സാമ്പത്തികമായ പിന്നാക്കാവസ്ഥയും ഇത്തരം ഡോക്ടര്‍മാരുടെ ചികില്‍സ തേടാന്‍ ജനത്തെ നിര്‍ബന്ധിതരാക്കുന്നുണ്ട്.ഡോക്ടര്‍ ചികില്‍സിച്ച 74 കാരന്‍ മരിച്ചതിനെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കഥ പുറം ലോകമറിയുന്നത്. 1996 മുതല്‍ ഇയാള്‍ ലൈസന്‍സില്ലാതെയാണ് പ്രാക്റ്റീസ് ചെയ്തു വന്നതെന്ന് പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it