കംപോഡിയയിലെ മുസ്‌ലിം വംശഹത്യ: വിവാദം പുകയുന്നു

നോംപെന്‍: ഖമര്‍റൂഷ് ഭരണകൂടം കംപോഡിയയില്‍ മുസ്‌ലിംകളെ വംശഹത്യക്കിരയാക്കിയതുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. സംഭവത്തില്‍ യുഎന്‍ യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ വിചാരണ പുനസ്ഥാപിച്ച സാഹചര്യത്തിലാണ് സംഭവം വീണ്ടും വിവാദമായിരിക്കുന്നത്. ഖമര്‍റൂഷ് അധികാരത്തിലിരിക്കുമ്പോള്‍ 1975-79 കാലഘട്ടത്തില്‍ അഞ്ചുലക്ഷത്തോളം പേരെ വംശഹത്യക്കിരയാക്കിയെന്നാണ് കേസ്.
ഇതില്‍ ഭൂരിഭാഗവും മുസ്‌ലിംകളായിരുന്നു. ഇക്കാലയളവില്‍ 1.7 ദശലക്ഷം മരിക്കുകയോ കൊല്ലപ്പെടുകയോ ചെയ്തുവെന്നാണ് കണക്ക്. പട്ടിണിയും പകര്‍ച്ചവ്യാധികളും മൂലം മരിച്ചവരും തൂക്കിലേറ്റപ്പെട്ടവരും ഇതില്‍ ഉള്‍പ്പെടും. ഖമര്‍റൂഷിന്റെ മുഖ്യ ഉപദേഷ്ടാവ് നോണ്‍ ഛേ, മുന്‍ റാഷ്ട്രത്തലവനായ ഖിയു സഫാന്‍ എന്നിവര്‍ക്കെതിരായ വംശഹത്യകേസില്‍ ഏതാനും മാസം മുമ്പ് യുഎന്‍ ട്രൈബ്യൂണല്‍ വാദംകേട്ടിരുന്നു. കേസില്‍ രണ്ടു പേരും കുറ്റക്കാരാണെന്നു കണ്ടെത്തിയ ട്രൈബ്യൂണല്‍ 2014ല്‍ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. വംശഹത്യാ ആരോപണം നിഷേധിച്ച് ഇരുവരും വിധിക്കെതിരേ അപ്പീല്‍ പോവുകയായിരുന്നു.മുസ്‌ലിംകളെ ഖമര്‍റൂഷ് ഭരണകാലത്ത് മൃഗീയമായി പീഡിപ്പിച്ചതായി ഇക്കഴിഞ്ഞ സപ്തംബറിലും ഒക്ടോബറിലും നടത്തിയ തെളിവെടുപ്പില്‍ കണ്ടെത്തിയിട്ടുണ്ട്.
ഖമര്‍റൂഷിന്റെ പട്ടാളം മുസ്‌ലിംകളെ നിര്‍ബന്ധിച്ചു പന്നിയിറച്ചി കഴിപ്പിക്കുകയും അവരുടെ പരമ്പരാഗത ഭാഷയ്ക്കു വിലക്കേര്‍പ്പെടുത്തുകയും ഖുര്‍ആന്‍ കൂട്ടിയിട്ടു കത്തിക്കുകയും ചെയ്തു. യുഎന്‍ ട്രൈബ്യൂണല്‍ ഖമര്‍റൂഷ് ഭരണകൂടത്തെ സംരക്ഷിക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ആരോപിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it