kozhikode local

ഔഷധച്ചെടികളുടെ കൂട്ടുകാരനായി പോക്കര്‍ ഹാജി

കുറ്റിയാടി: ഔഷധച്ചെടികളെ നെഞ്ചോട്— ചേര്‍ത്ത്— വളര്‍ത്തുന്ന ദേവര്‍കോവിലെ പോക്കര്‍ ഹാജി നാടിനു മാതൃകയാവുന്നു. തൊട്ടില്‍പ്പാലം ദേവര്‍കോവിലെ വേളം മണിയിലം കണ്ടി പോക്കര്‍ ഹാജി 1995 മുതലാണു ഔഷധസസ്യ പരിപാലനത്തില്‍ വ്യാപൃതനായത്—.     ഏറെക്കാലം പ്രവാസി ജീവിതം നയിച്ച ഇദ്ദേഹം സ്വന്തമായുള്ള 25 സെന്റ്— സ്ഥലത്ത്— വ്യത്യസ്ത ഇനങ്ങളില്‍പ്പെട്ട 300ലധികം ഔഷധച്ചെടികളാണു വളര്‍ത്തുന്നത്—. പ്രശസ്ത നാട്ടുവൈദ്യനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ഹംസ മടിക്കൈയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണു പോക്കര്‍ ഹാജി ഔഷധത്തോട്ടത്തിനു തുടക്കമിട്ടത്—.     അപൂര്‍വ്വയിനം ഔഷധച്ചെടികളായ സര്‍വ്വസുഗന്ധി, ആരോഗ്യപ്പച്ച, നീര്‍മ്മരുത്—, കരിങ്ങാലി, നാഗസുഗന്ധി, പേരാല്‍, പച്ചക്കര്‍പ്പൂരം, വയമ്പ്—, സര്‍പ്പഗന്ധി, നീല അമരി, വിവിധയിനം തുളസികള്‍, ഓരിലത്താമര, ആടലോടകം, എരുക്ക്—, രക്തചന്ദനം, ശംഖുപുഷ്പം, കുന്തിരിക്കം, കാട്ടുമുതിര, ഉയുന്ന്, കാട്ടുചേന തുടങ്ങിയവയും തോട്ടത്തില്‍ വളരുന്നു. ചാണകപ്പൊടിയും പച്ചില കമ്പോസ്റ്റും  മാത്രമാണു ചെടികളുടെ വളമായി ഉപയോഗിക്കുന്നത്—. ഔഷധത്തോട്ടം കാണാനും പഠിക്കാനും വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ ഇവിടെ സന്ദര്‍ശത്തിനെത്താറുണ്ട്—    രണ്ട്— തവണ ഹൃദയ ശാസ്ത്രക്രിയയും ഒരു തവണ കിഡ്‌നി ഓപ്പറേഷനും കഴിഞ്ഞ പോക്കര്‍ ഹാജി വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കിടയിലും ഔഷധസസ്യങ്ങളെ ജീവനുതുല്യം സ്‌നേഹിക്കുന്നു. ഭാര്യ ബീയ്യ ഉമ്മയും മക്കളും മരുക്കളും പേരക്കുട്ടികളും സഹായിയായി ഒപ്പമുണ്ട്.
Next Story

RELATED STORIES

Share it