Second edit

ഔറംഗസേബ് ചക്രവര്‍ത്തി

ഇന്ത്യാചരിത്രത്തില്‍ ഏറ്റവുമധികം കറുത്ത ചായംതേക്കപ്പെട്ട ഭരണാധികാരിയുടെ, മുഹ്‌യുദ്ദീന്‍ മുഹമ്മദ് ഔറംഗസേബ് ആലംഗീറിന്റെ, 400ാം ചരമദിനമാണ് 2018 നവംബര്‍ 3 എന്ന് ഇന്ത്യന്‍ ജനത ഓര്‍ത്തുവയ്ക്കാനിടയില്ല. മുഗള്‍ സാമ്രാജ്യത്തിലെ ആറാമത്തെ ചക്രവര്‍ത്തി. അരനൂറ്റാണ്ടോളം നീണ്ട അദ്ദേഹത്തിന്റെ ഭരണകാലത്ത് മുഗള്‍ സാമ്രാജ്യം ചൈന വരെ വ്യാപിച്ചു. ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായി ഇന്ത്യ ഉയര്‍ന്നു. 1700ല്‍ അദ്ദേഹം മരിക്കുന്നതിന് ഏഴു വര്‍ഷം മുമ്പ് രാജ്യത്തിന്റെ ജിഡിപി 90 ബില്യണ്‍ ഡോളറായിരുന്നു! എന്നിട്ടും അദ്ദേഹത്തെ ചരിത്രകാരന്മാര്‍ വര്‍ഗീയവാദിയായി ചിത്രീകരിച്ചു; ക്ഷേത്രധ്വംസകനെന്ന് ആരോപിച്ചു.
ഇത്തരം കള്ളക്കഥകളെ പൊളിച്ചുകാട്ടുന്ന ജീവചരിത്രമാണ് അമേരിക്കയിലെ ചരിത്രകാരിയായ പ്രഫ. ഓഡ്‌റി ട്രഷ്‌ക്കെയുടെ ഔറംഗസേബ് മാന്‍ ആന്റ് മിത്ത് എന്ന ജീവചരിത്ര ഗ്രന്ഥം. അമേരിക്കയിലെ ററ്റ്‌ഗേഴ്‌സ് യൂനിവേഴ്‌സിറ്റിയില്‍ പ്രഫസറാണ് ഇവര്‍. സംസ്‌കൃതവും പേര്‍ഷ്യനും നന്നായി അറിയാവുന്ന ഈ ചരിത്രാന്വേഷക, ആ ഭാഷകളിലെ പ്രാമാണിക ചരിത്രഗ്രന്ഥങ്ങള്‍ അരിച്ചുപെറുക്കിയാണ് ഇത് എഴുതിയിട്ടുള്ളത്. ഔറംഗസേബ് പല ക്ഷേത്രങ്ങളുടെയും നിര്‍മാണത്തിനും റിപ്പയറിങിനും പണം നല്‍കിയത് ഉള്‍പ്പെടെ അദ്ദേഹത്തിനെതിരായ വര്‍ഗീയാരോപണങ്ങള്‍ അസന്ദിഗ്ധമായി ഖണ്ഡിച്ചിട്ടുണ്ട്. രാജധാനിയിലെ ഹിന്ദു ഉദ്യോഗസ്ഥരുടെ എണ്ണം ഗണ്യമായി വര്‍ധിപ്പിച്ചതും ചൂണ്ടിക്കാണിക്കുന്നു.

Next Story

RELATED STORIES

Share it