kozhikode local

ഔദ്യോഗികപക്ഷത്തിന് തലവേദനയായി കോണ്‍ഗ്രസ്സിനുള്ളിലെ വിഭാഗീയത

കുറ്റിയാടി: ബസ്‌സ്റ്റാന്റ് നാമകരണവുമായി ബന്ധപ്പെട്ട് കോ ണ്‍ഗ്രസ്സിനുള്ളില്‍ ഉടലെടുത്ത വിഭാഗീയത ഔദ്യോഗിക പക്ഷത്തിനു വീണ്ടും തലവേദനയാവുന്നു. കോണ്‍ഗ്രസ്സിന്റെ ഔദ്യോഗിക പക്ഷത്തു നിന്നും വിട്ടു നില്‍ക്കുന്ന ജില്ല-പ്രദേശിക നേതാക്കള്‍ ഉള്‍പ്പെടെ നൂറോളം പ്രവര്‍ത്തകര്‍ രാജീവ് വിചാര്‍വേദി എന്ന ബാനറില്‍ ടൗണില്‍ ശാന്തിയാത്ര നടത്തി.
വടകര റോഡില്‍ സ്വകാര്യ വ്യക്തികള്‍ സൗജന്യമായി നല്‍കിയ ഒരു ഏക്കര്‍ 35 സെന്റ് സ്ഥലത്ത് നിര്‍മിച്ച പുതിയ ബസ് സ്റ്റാന്റിന് സ്ഥലം ഉടമയുടെ പേര് നാമകരണം ചെയ്യപ്പെട്ടതാണ് യുഡിഎഫി ല്‍ തര്‍ക്കം ഉടലെടുക്കാന്‍ കാരണം.
മുന്നണിയുടെ നേതൃത്വത്തിലുള്ള ഭരണ സമിതി ഒരു കോടി രൂപ നബാര്‍ഡില്‍ നിന്നും വായ്പ വാങ്ങി നിര്‍മിച്ച ബസ്സ്റ്റാ ന്റിന് മുന്‍ കോണ്‍ഗ്രസ് നേതാവ് വടയം രാഘവന്റെ പേര് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സിലെ ഒരു വിഭാഗവും മുന്‍ ലീഗ് നേതാവ് സി സി ആലിയുടെ പേര് പരിഗണിക്കണമെന്നാവശ്യപ്പെട്ട് ലീഗിലെ ഒരു വിഭാഗവും രംഗത്ത് വന്നിരുന്നു. പിന്നീട് പ്രതിപക്ഷം നിര്‍ദേശിച്ച സ്ഥലം ഉടമയായ കെ എസ് മൊയ്തുഹാജിയുടെ പേര് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ കെ നഫീസയും സ്റ്റാ ന്റിങ് ചെയര്‍പേഴ്‌സന്‍ എ വി പ്രവിതയും അനുകൂലമായി വോട്ടു ചെയ്ത് പാസാക്കുകയായിരുന്നു. തുടര്‍ന്ന് പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് ഇരുവരേയും കോ ണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പുറത്താക്കുകയും ചെയ്തു. ലീഗ് യുവ നേതാവ് വി പി മൊയ്തുവിന്റെ നേതൃത്വത്തിലുള്ള സംഘം പ്രസിഡന്റിന്റെ തീരുമാനത്തെ അനുകൂലിച്ചിരുന്നു.
ഇതേ തുടര്‍ന്ന് ആറു വര്‍ഷത്തേക്ക് മൊയ്തുവിനേയും പുറത്താക്കി. ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗും കോണ്‍ഗ്രസും തനിച്ച് മല്‍സരിച്ചതിനെ തുടര്‍ന്ന് ഇരു പാര്‍ട്ടിക്കും ക്ഷീണം സംഭവിച്ചിരുന്നു. ലീഗിലെ തര്‍ക്കം സംസ്ഥാന നേതൃത്വം ഇടപെട്ട് പരിഹരിച്ചെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന് വിമതന്‍മാരെ അനുനയിപ്പിക്കാനായില്ല. ശാന്തിയാത്രക്ക് കെ കെ നഫീസ, എ വി പ്രവിത, കെ കെ കുറ്റിയാടി, ടി എം അമ്മത്, പി എം നസീര്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it