Wheels

ഔഡി എ6 35 ടിഎഫ്എസ്‌ഐ വിപണിയില്‍

ഔഡി എ6 35 ടിഎഫ്എസ്‌ഐ വിപണിയില്‍
X
.
A6-35-TFSI

കൊച്ചി: ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി പുതിയ ഔഡി എ6 35 ടിഎഫ്എസ്‌ഐ വിപണിയിലിറക്കി. ഔഡി എ6 മെട്രിക്‌സിനു തൊട്ടു പിന്നാലെ വിപണിയിലെത്തിയ ഈ പുതിയ എക്‌സിക്യൂട്ടീവ് സെഡാന്റെ ഡെല്‍ഹി, മുംബൈ എക്‌സ് ഷോറൂം വില 45.90 ലക്ഷം രൂപയാണ്. 1.8 ലിറ്റര്‍ ടര്‍ബോ ഫ്യൂവല്‍സ്ട്രാറ്റിഫൈഡ് ഇഞ്ചക്ഷന്‍ (ടിഎഫ്എസ്‌ഐ) ഇന്‍ലൈന്‍ ഫോര്‍ എന്‍ജിനോടെ എത്തുന്ന പുതിയ മോഡലിന് 190 കുതിരശക്തി (140 കിലോവാട്‌സ്) പവറുണ്ട്്.







പവറിന്റെയും ഇന്ധനക്ഷമതയുടെയും ഒരതുല്യ കോമ്പിനേഷനാണ് പുതിയ ഔഡി എ6 35 ടിഎഫ്എസ്‌ഐ എന്ന് ഔഡി ഇന്ത്യാ തലവന്‍ ജോ കിംഗ്



മുന്‍ മോഡലിനെ അപേക്ഷിച്ച് 12.7 ശതമാനം ഇന്ധന ക്ഷമതയും ഈ മോഡലിനുണ്ട്്. പവറില്‍ അഞ്ചു ശതമാനം ആണ് വര്‍ധന. പവറിന്റെയും ഇന്ധനക്ഷമതയുടെയും ഒരതുല്യ കോമ്പിനേഷനാണ് പുതിയ ഔഡി എ6 35 ടിഎഫ്എസ്‌ഐ എന്ന് ഔഡി ഇന്ത്യാ തലവന്‍ ജോ കിംഗ് പറഞ്ഞു.

26950_1-400x225

എനര്‍ജി റിക്കവറിയുള്ള ഓട്ടോ എന്‍ജിന്‍ സ്റ്റാര്‍ട്ട്- സ്റ്റോപ്പ് സിസ്റ്റമാണ് ഈ മോഡലിന്റെ മറ്റൊരു സവിശേഷത. സെവന്‍-സ്പീഡ് എസ് ട്രോണിക് ട്രാന്‍സ്മിഷന്‍, എല്‍ഇഡി ഹെഡ്‌ലൈറ്റ്‌സ്, ടെയില്‍ ലൈറ്റസ്, പിന്‍ഭാഗത്ത് ഡൈനാമിക് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, എട്ട് എയര്‍ ബാഗുകളോടെ ഈ വിഭാഗത്തിലെ ഏറ്റവും ഉയര്‍ന്ന സുരക്ഷിതത്വം നല്‍കുന്ന ഔഡി എ6 35 ടിഎഫ്എസ്‌ഐയെ ആകര്‍ഷകമാക്കുന്നതെന്ന് നിര്‍മാതാക്കള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it