kozhikode local

ഔട്ടര്‍ റിങ് റോഡിനെതിരെ നഗരസഭാ ഓഫിസ് മാര്‍ച്ച്

വടകര : നഗരസഭ മാസ്റ്റര്‍ പ്ലാനില്‍ ഉള്‍പ്പെട്ട ഔട്ടര്‍ റിങ് റോഡ് പൂര്‍ണ്ണമായി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് പുത്തൂര്‍ കനവ് റസിഡന്‍സ് അസോസിയേഷന്‍, റസിഡന്‍സ് അസോസിയേഷന്‍, മാക്കൂല്‍പീടിക ഉണര്‍വ്വ് റസിഡന്‍സ് അസോസിയേഷന്‍ എന്നിവ സംയുക്തമായി നഗരസഭ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
നൂറുകണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പടെ നൂറുകണിക്ക് ആളുകള്‍ പങ്കെടുത്തു.ഈ പദ്ധതി കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് നടപ്പിലാക്കുന്നതെന്നും, പദ്ധതിയില്‍ നിന്നും അധികൃതര്‍ പിന്‍മാറിയില്ലെങ്കില്‍ സമരം ശക്കമാക്കുമെന്നും മാര്‍ച്ചിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു.
പുത്തൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിന് സമീപത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് നഗരസഭ ഓഫിസിന് മുന്നില്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ്ണാ സമരം പരിസ്ഥിതി പ്രവര്‍ത്തകന്‍ മണലില്‍ മോഹനന്‍ ഉദ്ഘാടനം ചെയ്തു. കനവ് റസിഡന്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് എം അബ്ദുല്‍നാസര്‍ അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ കെപി ബാലന്‍ മാസ്റ്റര്‍, ടികെ പ്രഭാകരന്‍, രവീന്ദ്രന്‍ പറമ്പത്ത്, കെടികെ അജിത്ത്, എടയത്ത് ശശീന്ദ്രന്‍, അനില്‍ കാഞ്ഞിരമുള്ളതില്‍, കെപി മനോജന്‍, കെഎം ദാസന്‍ സംസാരിച്ചു. എം രാജീവന്‍, രാധാകൃഷ്ണന്‍ കൈതക്കല്‍, പ്രമോദ് മണിയോത്ത്, കെഎം ദാമോദരകുറുപ്പ്, പി ജയകൃഷ്ണന്‍, കുന്നനാരി ശ്രീധരകുറുപ്പ്, താഴെകോറോത്ത് സുധാകരന്‍, ശശിധരന്‍ കുയ്യാലില്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it