ഓഹരി വിപണിയിലെ തകര്‍ച്ച; ചൈനീസ് ഓഹരി വിപണനം നിര്‍ത്തിവച്ചു

ബെയ്ജിങ്: ഓഹരി വിപണിയിലെ കനത്ത ഇടിവിനെ തുടര്‍ന്ന് ചൈനയിലെ ഓഹരി വിപണനം നിര്‍ത്തിവച്ചു.
ഓഹരി വിപണി നാടകീയമായി കൂപ്പുകുത്തുകയും വിപണിയുടെ തകര്‍ച്ച പരിമിതപ്പെടുത്താന്‍ ആവിഷ്‌കരിച്ച പുതിയ പദ്ധതി പ്രവര്‍ത്തനക്ഷമമാക്കിയതിനു ശേഷമാണ് ചൈനയുടെ ഓഹരി വിപണികളെല്ലാം നിര്‍ത്തിവയ്ക്കുന്നതായി അധികൃതര്‍ അറിയിച്ചത്.
സെന്‍സെക്‌സ് കോമ്പസിറ്റ് സൂചിക 6.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയപ്പോള്‍ ബ്ലൂചിപ് സെന്‍സെക്‌സ് കോംപസിറ്റ് 300 സൂചിക 7 ശതമാനമാണ് ഇടിഞ്ഞത്. ഓഹരി വിപണിയിലെ തകര്‍ച്ച അഞ്ചു ശതമാനത്തിലേക്കെത്തിയപ്പോള്‍ തന്നെ വിപണി 15 മിനിറ്റുകളോളം നിര്‍ത്തിവച്ചിരുന്നു. ഓഹരി വിപണിയിലെ തകര്‍ച്ച തുടര്‍ന്നതോടെ വിപണി നിര്‍ത്തിവയ്ക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ഓഹരി വിപണി പ്രക്ഷുബ്ധമായതിനെ തുടര്‍ന്ന് ഡിസംബര്‍ ആദ്യത്തില്‍ തന്നെ പുതിയ നടപടികള്‍ സ്വീകരിച്ചിരുന്നു. ചൈനീസ് സാമ്പത്തികവ്യവസ്ഥ തകരുകയാണെന്ന റിപോര്‍ട്ടുകളാണ് ഓഹരി വിപണിയെ ദോഷകരമായി ബാധിച്ചതെന്നു സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
Next Story

RELATED STORIES

Share it