Business

ഓഹരി വിപണിയിലെ ഇടിവ് താല്‍ക്കാലികം: അരുണ്‍ ജെയ്റ്റ്‌ലി

ഓഹരി വിപണിയിലെ ഇടിവ് താല്‍ക്കാലികം: അരുണ്‍ ജെയ്റ്റ്‌ലി
X


ArunJaitleyന്യൂഡല്‍ഹി:ഇന്ത്യന്‍ ഓഹരി വിപണിയിലെ ഇടിവ് താല്‍ക്കാലികമാണെന്നും അതിനെക്കുറിച്ച് ആശങ്ക പ്പെടേണ്ടതില്ലെന്നും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ആഗോള സമ്പദ് വ്യവസ്ഥയിലുള്ള ഗതിമാറ്റം ഇന്ത്യന്‍ വിപണിയെയും ബാധിച്ചു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഉണര്‍വിന്റെ പാതയിലാണെന്നും അദ്ദേഹം പറഞ്ഞു.  ലോകത്തില്‍ എല്ലായിടത്തും സാമ്പത്തിക മാന്ദ്യം നിലനില്‍ക്കുന്നു. നമ്മുടെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുകയെന്നതാണ് നമ്മുടെ ധര്‍മ്മം. ഇന്ത്യന്‍ സാമ്പത്തിക ആഗോള വ്യവസ്ഥയുമായി വളരെയേറെ ബന്ധപ്പെട്ടിട്ടുണ്ട്. ഇതിനാലാണ് ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങള്‍ വരെ ഇന്ത്യയെ സ്വാധീനിക്കുന്നത്. കഴിഞ്ഞ നാലുമാസം 37 ശതമാനത്തിന്റെ വരുമാനം വിപണി നേടിയതായും ജെയ്റ്റ്‌ലി പറഞ്ഞു. 1,200 പോയിന്റാണ്് സെന്‍സക്‌സില്‍ ഇന്ന് ഇടിവ് വന്നത്.ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇടിവാണിത്.
Next Story

RELATED STORIES

Share it