Flash News

ഓഹരി വിപണികളിലും അനുരണനങ്ങള്‍ ; നടുക്കം രേഖപ്പെടുത്തി ലോക നേതാക്കള്‍



ദോഹ: ജിസിസി രാജ്യങ്ങള്‍ക്കിടയിലെ നയതന്ത്ര പ്രതിസന്ധിയില്‍ നടുക്കം രേഖപ്പെടുത്തി ലോക നേതാക്കള്‍. ഓഹരി വിപണികളിലും ഇതിന്റെ അനുരണനങ്ങള്‍ ദൃശ്യമായി. ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ അവര്‍തന്നെ പരിഹരിക്കണമെന്ന്്് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍ ആവശ്യപ്പെട്ടു.ഇത്തരം മാറ്റം താന്‍ പ്രതീക്ഷിച്ചില്ലെന്നും എന്തിനെയെങ്കിലും ബാധിക്കുകയാണെങ്കില്‍ അത് തീവ്രവാദത്തിനെതിരായ നീക്കത്തെ മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നയതന്ത്ര തര്‍ക്കം അംഗീകരിക്കാനാവില്ലെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഉപരോധം ഫലം ചെയ്യില്ല. മേഖലയിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ സമാധാനപരമായ ചര്‍ച്ചകളും മാര്‍ഗങ്ങളുമാണു സ്വീകരിക്കേണ്ടതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് ബഹ്്്‌റം ഖാസിമി പറഞ്ഞു. ജിസിസി അംഗങ്ങള്‍ക്കിടയിലെ പ്രശ്‌നം കടുത്ത ദുഃഖം സൃഷ്ടിച്ചതായും പ്രശ്‌നപരിഹാരത്തിനു ചര്‍ച്ച നടത്തണമെന്നും തുര്‍ക്കി വിദേശകാര്യമന്ത്രി മൗലൂദ് കാവുസോഗ്ല പഞ്ഞു. മേഖലയുടെ സുസ്ഥിരത തുര്‍ക്കിയുടേത് കൂടിയായാണ് തങ്ങള്‍ കാണുന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ സ്ഥിരതയും സമാധാനവും നിലനില്‍ക്കാനാണ് തങ്ങള്‍ താല്‍പര്യപ്പെടുന്നതെന്ന് റഷ്യന്‍ അധികൃതര്‍ പ്രതികരിച്ചു.സൗദിയുടെ നേതൃത്വത്തിലുള്ള നീക്കം ഖത്തറുമായുള്ള ഇന്ത്യയുടെ നീക്കത്തെ ബാധിക്കില്ലെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പറഞ്ഞു.  ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കുന്ന കാര്യം പരിഗണനയിലില്ലെന്ന് പാക് വിദേശകാര്യ മന്ത്രാലയ വക്താവ്്് നഫീസ് സക്കരിയ്യ അറിയിച്ചു. ഖത്തറുമായി തങ്ങള്‍ ബന്ധപ്പെടുന്നുണ്ടെന്നായിരുന്നു ഫിഫയുടെ പ്രതികരണം. നയതന്ത്ര പ്രതിസന്ധി വിപണിയെയും സാരമായി ബാധിച്ചു. ജിസിസി അംഗ രാഷ്ട്രങ്ങളുടെ പ്രഖ്യാപനം പുറത്തുവന്നതിനു പിന്നാലെ എണ്ണവില ഉയര്‍ന്നു. ഖത്തറിന്റെ ഓഹരി വിപണിയായ ഖത്തരി സ്റ്റോക് ആദ്യമണിക്കൂറില്‍ തന്നെ 7.6 ശതമാനം താഴ്്ന്നു. ജിസിസി ഓഹരി വിപണിയിലും ഇടിവ് രേഖപ്പെടുത്തി. ദുബയ് മാര്‍ക്കറ്റ് .8 ശതമാനവും സൗദി മാര്‍ക്കറ്റ് .2 ശതമാനവും ഇടിഞ്ഞു.
Next Story

RELATED STORIES

Share it