Movies

ഓസ്‌കര്‍ 2018: മികച്ച ചിത്രം ദി ഷെയ്പ് ഓഫ് വാട്ടര്‍

ഓസ്‌കര്‍ 2018: മികച്ച ചിത്രം ദി ഷെയ്പ് ഓഫ് വാട്ടര്‍
X
ലോസ് ആഞ്ചലസ്: 90ാമത് ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം ഗ്യുല്ലെര്‍മോ ഡെല്‍ ടോറോ സംവിധാനം ചെയ്ത ദി ഷെയ്പ് ഓഫ് വാട്ടറിന്. മികച്ച സംവിധാനം ഉള്‍പ്പെടെ നാലു പുരസ്‌കാരങ്ങളാണ് ഇത്തവണ ഷെയ്പ് ഓഫ് വാട്ടര്‍ സ്വന്തമാക്കിയത്. മികച്ച നടനുള്ള പുരസ്‌കാരം ഡാര്‍ക്കസ്റ്റ് അവര്‍ എന്ന ചിത്രത്തിലൂടെ ഗാരി ഓള്‍ഡ്മാന്‍ സ്വന്തമാക്കി. ത്രീ ബില്‍ബോര്‍ഡ്‌സ് എന്ന ചിത്രത്തിലൂടെ ഫ്രാന്‍സിസ് മക്‌ഡോര്‍മണ്ട് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു.



മികച്ച സംവിധാനത്തിനുള്ള പുരസ്‌കാരം ദി ഷെയ്പ് ഓഫ് വാട്ടര്‍ എന്ന ചിത്രത്തിലൂടെ ഗ്യുല്ലെര്‍മോ ഡെല്‍ ടേറോയെ തേടിയെത്തി. മികച്ച സഹനടനുള്ള പുരസ്‌കാരം സാം റോക്ക്‌വെല്‍ നേടി. ത്രീ ബില്‍ബോര്‍ഡ്‌സ് എന്ന സിനിമയിലെ അഭിനയമാണ് റോക്ക്‌വെല്ലിനെ ഓസ്‌കറിന് അര്‍ഹനാക്കിയത്.
മികച്ച ശബ്ദമിശ്രണത്തിനും ശബ്ദവിന്യാസത്തിനുമുളള പുരസ്‌കാരം ക്രിസ്റ്റഫര്‍ നോളന്‍ ചിത്രം ഡണ്‍കിര്‍ക്ക് സ്വന്തമാക്കി. റിച്ചാര്‍ഡ് കിങ്, അലക്‌സ് ഗിബ്‌സണ്‍ എന്നിവരാണ് ശബ്ദവിന്യാസം ചെയ്തിരിക്കുന്നത്. ഗ്രെഗ് ലാന്‍ഡേക്കര്‍, ഗാരി എ റിസോ, മാര്‍ക്ക് വൈന്‍ഗാര്‍ട്ടന്‍ എന്നിവരാണ് ഡണ്‍കിര്‍ക്കിന്റെ ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. മികച്ച ചിത്ര സംയോജനത്തിനുള്ള പുരസ്‌കാരം ഡണ്‍കിര്‍ക്കിലൂടെ ലീ സ്മിത്ത് സ്വന്തമാക്കി.
Next Story

RELATED STORIES

Share it