Flash News

ഓസ്ട്രിയയില്‍ മുസ്ലീം മതപണ്ഡിതരെ പുറത്താക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം: സമുദായത്തെ നിന്ദിക്കാനുള്ള ശ്രമമെന്ന്

ഓസ്ട്രിയയില്‍ മുസ്ലീം മതപണ്ഡിതരെ പുറത്താക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധം: സമുദായത്തെ നിന്ദിക്കാനുള്ള ശ്രമമെന്ന്
X
ഓസ്ട്രിയ: ഇസ്‌ലാമിലെ രാഷ്ട്രീയവല്‍ക്കരണത്തിന് തടയിടുന്നതിന്റെ ഭാഗമായി ഓസ്ട്രിയയില്‍ തുര്‍ക്കിയുടെ ധനസഹായത്തില്‍ പ്രവര്‍ത്തിക്കുന്ന 60ഓളം ഇമാമുമാരെയും അവരുടെ കുടുംബത്തെയും പുറത്താക്കാനുള്ള നടപടിയില്‍ പ്രതിഷേധിച്ച് ഓസ്ട്രിയ ഫെഡറേഷന്‍ ഓഫ് മുസ്ലിം റെസിഡന്‍സ്. ഇത് സമുദായത്തെ നിന്ദിക്കലാണ്.രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയിലെ ഘടനാ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുന്നതാണ്.ഫെഡറേഷനെ വിഷയം നേരത്തെ അറിയിച്ചില്ലെന്നും ഫെഡറേഷന്‍ പ്രസിഡന്റ് ഇബ്രാഹിം ഒല്‍ഗണ്‍ പറഞ്ഞു.


വെള്ളിയാഴ്ച വിയന്നയില്‍ നടന്ന പത്രസമ്മേളനത്തിലാണ് ഓസ്ട്രിയയുടെ സംഖ്യസര്‍ക്കാരിന്റെ പ്രതിനിധിയായ ഓസ്ട്രിയന്‍ ആഭ്യന്തര മന്ത്രി ഹെര്‍ബെര്‍ട്ട് കിക്ക്ല്‍ ഇക്കാര്യം അറിയിച്ചത്. ഇതോടെ, ഏകദേശം 150ഓളം ആളുകള്‍ക്കാണ് ഓസ്ട്രിയയില്‍ താമസിക്കാനുള്ള അവകാശം നഷ്ടപ്പെടുക. കഴിഞ്ഞ ഏപ്രിലില്‍ തുര്‍ക്കി സാമ്പത്തിക സഹായം നല്‍കുന്ന ഒരു പള്ളിയില്‍ കുട്ടികള്‍ ഒന്നാം ലോകമഹായുദ്ധ കാലത്തെ ഗാലിപോലി യുദ്ധം പുനരാവിഷ്‌കാരം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി. മതകാര്യ വകുപ്പിന്റെ അന്വേഷണത്തിനു ശേഷം ഇത്തരത്തിലുള്ള ഏഴു പള്ളികളും അടച്ചുപൂട്ടിയേക്കും. സമാന്തര സമൂഹങ്ങള്‍ക്കും ഇസ്‌ലാമിക രാഷ്ട്രീയവാദികള്‍ക്കും രാജ്യത്ത് ഒരു സ്ഥാനവുമില്ലെന്നു ഭരണകക്ഷിയായ റൈറ്റ് പീപ്പിള്‍സ് പാര്‍ട്ടിയുടെ ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് വ്യക്തമാക്കി. ഫാല്‍ട്ടര്‍ ആഴ്ചപതിപ്പ് പ്രസിദ്ധീകരിച്ച ചിത്രത്തില്‍ സൈനിക യൂനിഫോമില്‍ കുട്ടികള്‍ തുര്‍ക്കി പതാകയെ സല്യൂട്ട് ചെയ്യുന്നതും പിന്നീട് മരിച്ചുവീഴുന്നതുമായ രംഗങ്ങളാണ്. ചിത്രങ്ങള്‍ പുറത്തു വന്ന പള്ളി നടത്തിയത് തുര്‍ക്കിഷ് ഇസ്‌ലാമിക് കള്‍ച്ചറല്‍ അസോസിയേഷനായിരുന്നു.
Next Story

RELATED STORIES

Share it