ഓസീസിന് ഇന്നു ജയിക്കണം; പാകിസ്താനും

മൊഹാലി/നാഗ്പൂര്‍:ട്വന്റി ലോകകപ്പില്‍ നിലനില്‍പ്പ് തേടി മുന്‍ ചാംപ്യന്‍മാരായ പാകിസ്താ നും കരുത്തരായ ആസ്‌ത്രേലിയയും ഇന്ന് നേര്‍ക്കുനേര്‍. സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടിലാണ് ഈ സൂപ്പര്‍ പോരാട്ടം. ഇന്നു നടക്കുന്ന മറ്റൊരു കളിയില്‍ ഗ്രൂപ്പ് ഒന്നില്‍ വെസ്റ്റ് ഇന്‍ഡീസ് ദക്ഷിണാഫ്രിക്കയുമായി ഏറ്റുമുട്ടും.തോറ്റാല്‍ പാകിസ്താന്‍ പുറത്ത്മൂന്നു മല്‍സരങ്ങളില്‍ നിന്ന് രണ്ടു തോല്‍വിയും ഒരു വിജയവുമടക്കം രണ്ടു പോയിന്റുമായി പുറത്താവലിന്റെ വക്കിലുള്ള പാകിസ്താന് ഇന്നു പരാജയപ്പെടുകയാണെങ്കില്‍ നാട്ടിലേക്കു മടങ്ങാം.സൂപ്പര്‍ 10ല്‍ പാകിസ്താന്റെ അവസാന മല്‍സരം കൂടിയാണ് ഇന്നത്തേത്. ആസ്‌ത്രേലിയക്കെതിരേ വന്‍ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ പാക് പടയ്ക്ക് നേരിയ പ്രതീക്ഷയുണ്ട്. അവസാന കളിയില്‍ ഇന്ത്യക്കെതിരേ ഓസീസ് ജയിക്കുകയാണെങ്കില്‍ ഇന്ത്യ, പാകിസ്താന്‍, ആസ്‌ത്രേലിയ എന്നീ മൂന്നു ടീമുകള്‍ക്കും നാലു പോയിന്റ് വീതമാവും. അങ്ങനെ സംഭവിച്ചാല്‍ റണ്‍റേറ്റാവും സെമി ഫൈനലിസ്റ്റുകളെ നിശ്ചയിക്കുക.ടൂര്‍ണമെന്റില്‍ പാകിസ്താന്റെ തുടക്കം ഗംഭീരമായിരുന്നു. ആദ്യ കളിയില്‍ ബംഗ്ലാദേശിനെ 55 റണ്‍സിനാണ് പാകിസ്താന്‍ തകര്‍ത്തുവിട്ടത്. പിന്നീട് പാകിസ്താന് അടിതെറ്റി. ചിരവൈരികളായ ഇന്ത്യക്കു മുന്നില്‍ ഒരിക്കല്‍ക്കൂടി അടിയറവ്പറഞ്ഞ പാകിസ്താന്‍ അവസാന കളിയില്‍ ന്യൂസില ന്‍ഡിനോടും തോല്‍വി സമ്മതിച്ചു. വിവാദങ്ങളുടെയും ടീമിന്റെ മോശം പ്രകടനങ്ങളുടെയും പേരില്‍ പഴികേട്ട പാക് ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദി ഇന്നു തകര്‍പ്പന്‍ ജയത്തോടെ വിമര്‍ശകരുടെ വായടപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. അതേസമയം, സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ ഓസീസിന് ജയം അനിവാര്യമാണ്. ഇന്ന് ഓസീസ് ജയിക്കുകയാണെങ്കില്‍ ഇന്ത്യ-ആസ്‌ത്രേലിയ അവസാന മല്‍സരം ക്വാര്‍ട്ടര്‍ ഫൈനലിന് തുല്യമാവും. കന്നി ട്വന്റി ലോകകിരീടം തേടിയെത്തിയ കംഗാരുക്കള്‍ക്ക് ഇതുവരെ ആധികാരിക പ്രകടനം നടത്താനായിട്ടില്ല. ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയ ഓസീസ് ബംഗ്ലാദേശിനെതിരേ കഷ്ടിച്ചു ജയിച്ചുകയറുകയായിരുന്നു.സെമിയിലേക്ക് കുതിക്കാന്‍ വിന്‍ഡീസ്ഗ്രൂപ്പ് ഒന്നില്‍ അപ്രതീക്ഷിത കുതിപ്പ് നടത്തുന്ന മുന്‍ ചാംപ്യന്‍മാരായ വിന്‍ഡീസ് ഇന്ന് ജയിച്ച് സെമി ടിക്കറ്റ് ഉറപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ കരുത്തരായ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ വിന്‍ഡീസിന് ജയം അത്ര എളുപ്പമാവില്ല.കളിച്ച രണ്ടു മല്‍സരങ്ങളി ലും ജയിച്ച വിന്‍ഡീസാണ് ഗ്രൂപ്പില്‍ തലപ്പത്ത്. ഇംഗ്ലണ്ടിനെ തകര്‍ത്ത് അരങ്ങേറിയ വിന്‍ഡീസ് ശ്രീലങ്കയ്‌ക്കെതിരേയും അനാ യാസ ജയം കൈക്കലാക്കി. ടൂര്‍ണമെന്റിലെ ഏക സെഞ്ച്വറിക്ക് അവകാശിയായ വെടിക്കെട്ട് ഓപണര്‍ ക്രിസ് ഗെയ്‌ലിന്റെ ഫോമിലാണ് വിന്‍ഡീസ് പ്രതീക്ഷ.അതേസമയം, ഗ്രൂപ്പില്‍ രണ്ടു കളികളില്‍ നിന്ന് ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റുമായി ദക്ഷിണാഫ്രിക്ക രണ്ടാംസ്ഥാനത്താണ്. ഇന്ന് വിന്‍ഡീസിനോട് തോല്‍ക്കുകയാണെങ്കില്‍ ദക്ഷിണാഫ്രിക്കയുടെ സെമി സാധ്യതകള്‍ തുലാസിലാവും. അതുകൊണ്ടു തന്നെ രണ്ടും കല്‍പ്പിച്ചുള്ള പോരിനാണ് ദക്ഷിണാഫ്രിക്ക തയ്യാറെടുക്കുന്നത്. ആദ്യ കളിയില്‍ ഇംഗ്ലണ്ടിനെതിരേ 229 റണ്‍സ് നേടിയിട്ടും ജയം കൈവിട്ട ദക്ഷിണാഫ്രിക്ക കഴിഞ്ഞ മല്‍സരത്തില്‍ അഫ്ഗാനിസ്താനെ കീഴടക്കി തിരിച്ചുവരികയായിരുന്നു.
Next Story

RELATED STORIES

Share it