kasaragod local

ഓവുചാല്‍ സംവിധാനമില്ല;നായന്‍മാര്‍മൂല ടൗണില്‍ ദുരിതം തീര്‍ത്ത് ചെളിക്കുളം



നായന്മാര്‍മൂല: ചെങ്കള പഞ്ചായത്തിന്റെയും കാസര്‍കോട് നഗരസഭയുടേയും അതിര്‍ത്തി പ്രദേശമായ നായന്മാര്‍മൂല ടൗണ്‍ മഴക്കാലമായാല്‍ ചെളിക്കുളമാകുന്നു. നിത്യേന നൂറുകണക്കിന് യാത്രക്കാര്‍ എത്തുന്നതും സ്‌കൂള്‍, മദ്‌റസ, കേന്ദ്രസര്‍വകലാശാല കാംപസ് സ്ഥിതി ചെയ്യുന്നതുമായ ടൗണില്‍ റോഡിന് ഇരുഭാഗത്തും മഴവെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ യാത്രക്കാര്‍ ദുരിതത്തിലാണ്. വാഹനങ്ങളില്‍ നിന്ന് ചെളിവെള്ളം തെറിക്കുന്നതിനാല്‍ യാത്രക്കാരുടെ വസ്ത്രങ്ങളും മലിനമാകുന്നു. ഓവുചാല്‍ സംവിധാനം ഇല്ലാത്തതാണ് ഇവിടെ ജലം കെട്ടിക്കിടക്കാന്‍ കാരണമാകുന്നത്. ദേശീയപാത കടന്നുപോകുന്ന ഈ ടൗണിന്റെ ഇരുഭാഗത്തും ഓവുചാലുകളില്ല. മാത്രവുമല്ല റോഡരികില്‍ മല്‍സ്യവില്‍പന നടക്കുന്നതിനാല്‍ മലിനജലവും കെട്ടിക്കിടക്കുകയാണ്. മല്‍സ്യമാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കാനും മഴവെള്ളം കെട്ടിനില്‍ക്കുന്നതിന് ശാശ്വതപരിഹാരം കാണാനും നടപടി സ്വീകരിക്കണമെന്ന് ടിഐഎച്ച്എസ് ഓള്‍ഡ് സ്റ്റുഡന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് കെ എച്ച് മുഹമ്മദ്, സെക്രട്ടറി എം ഹനീഫ എന്നിവര്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it