kozhikode local

ഓവുചാല്‍ മാലിന്യം കോരിയിട്ട് കരാറുകാരന്‍ മുങ്ങിയെന്ന്

നാദാപുരം: വളയം ടൗണില്‍ ഓവുചാല്‍ മാലിന്യം കോരിയിട്ട് കരാറുകാരന്‍ മുങ്ങിയതായി ആക്ഷേപം.
മൂന്നു ദിവസം മുമ്പായിരുന്നു ഓവുചാല്‍ ശുചീകരിക്കാന്‍ പഞ്ചായത്ത് കരാര്‍ നല്‍കിയത് .എന്നാല്‍ കരാറുകാരന്‍ ഇതര സംസ്ഥാന തൊഴിലാളെ ഉപയോഗിച്ച് ചീഞ്ഞുനാറുന്ന മാലിന്യങ്ങള്‍ റോഡില്‍ കോരിയിടുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ കച്ചവടക്കാരും ടാക്‌സി ഡ്രൈവര്‍മാരും പ്രതിഷേധവുമായി എത്തുകയായിരുന്നു. അവിടെ എത്തിയ പഞ്ചായത്ത് സെക്രട്ടറിയെ നാട്ടുകാര്‍ തടഞ്ഞുവച്ചു.അടിയന്തര ഇടപെടല്‍ നടത്തി പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന ഉറപ്പ് സെക്രട്ടറി നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയത്.
Next Story

RELATED STORIES

Share it