kasaragod local

ഓവുചാലില്ല; മഴവെള്ളം കെട്ടിനില്‍ക്കുന്നത് ആശുപത്രി പരിസരത്ത്

ബദിയടുക്ക: റോഡിന് ഇരുവശത്തും ഓവുചാലില്ലാത്തതിനാല്‍ മഴ വെള്ളം തളംകെട്ടി നില്‍ക്കുന്നത് റോഡിലും ആശുപത്രി മുറ്റത്തും. ഇത് മൂലം കാല്‍ നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ദുരിതമാകുന്നു.
ലക്ഷങ്ങളും കോടികളും മുടക്കി റോഡ് നിര്‍മിച്ചെങ്കിലും ഓവുചാല്‍ നിര്‍മിക്കാത്തതാണ് വെള്ളം കെട്ടി നില്‍ക്കാന്‍ കാരണമായത്. നീര്‍ച്ചാല്‍ മാന്യ റോഡരികിലെ ബേള വില്ലേജ് ഓഫിസിന് മുന്‍ വശത്ത് നീര്‍ച്ചാല്‍ കോട്ടകണ്ണി റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ബേള പട്ടിക വര്‍ഗ ആയൂര്‍വേദ ആശുപത്രിക്ക് സമീപത്തെ റോഡില്‍ മഴ വെള്ളം കയറി അതോടൊപ്പം മണ്ണും അഴുക്കും റോഡില്‍ കെട്ടി നില്‍ക്കുന്നത് മൂലം യാത്രക്കാര്‍ക്ക് ചെളി അഭിഷേകവും വാഹന ഗതാഗതത്തിന് ഭീഷണിയുമാണ്. അടുത്തിടെ മെക്കാഡം ടാറിങ്് നടത്തിയിരുന്നു.
ആ സമയത്ത് ആശുപത്രിക്ക് മുമ്പിലുണ്ടായിരുന്ന ഓവുചാല്‍ നികത്തിയിരുന്നു. എന്നാല്‍ നിലവില്‍ ഓവുചാല്‍ ഇല്ലാത്തത് മൂലം മഴ വെള്ളം റോഡിലും ആശുപത്രി വളപ്പിലും വെള്ളം കെട്ടികിടക്കുകയാണ്.
Next Story

RELATED STORIES

Share it