kozhikode local

ഓവുചാലിലേക്കു മലിനജലം:കര്‍ശന നടപടിയുമായി പഞ്ചായത്ത്

താമരശ്ശേരി: ഓവുചാലിലേക്ക് മലിന ജലമൊഴുക്കുന്നതിനെതിരെ കര്‍ശന നടപടിയുമായി താമരശ്ശേരി ഗ്രാമ പഞ്ചായത്ത്. കഴിഞ്ഞ ഒരാഴ്ചയിലധികം ബൈപ്പൈസ് റോഡിലൂടെ പരന്നൊവുകിയ മലിന ജലം യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് ഇന്നലെ ഉറവിടം തേടി വാര്‍ഡ് അംഗവും ആരോഗ്യവകുപ്പധികൃതരും രംഗത്ത് വന്നത്. പഴയ ബസ് സ്റ്റാന്റിനു സമീപം വെഴുപ്പൂര്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലില്‍ നിന്നുള്ളതാണ് മലിന ജലം എന്ന നിഗമനത്തിലാണ് വാര്‍ഡ് അംഗം കെ സരസ്വതി, എച്ച് ഐ ശ്രീധരനും നാട്ടുകാരും ഇവിടെ സ്ലാബ് നീക്കം ചെയ്ത് പരിശോധിച്ചത്. എന്നാല്‍ ഈ സ്ഥാപനത്തില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുക്കുന്നില്ലെന്ന് വ്യക്തമായി. ഇവര്‍ പഞ്ചായത്തിന്റെ അനുമതിയില്ലാതെ ഓവുചാലിലേക്ക് പൈപ്പ സ്ഥാപിച്ചത് നിയമ വിരുദ്ധമായതിനാല്‍ അവ ബ്ലോക്ക് ചെയ്തു. തുടര്‍ന്ന് നടത്തിയപരിശോധനയിലാണ് തൊട്ടുത്ത സ്ഥാപനത്തില്‍ നിന്നുള്ള താണെന്ന് മനസ്സിലായത്. ഇതിനെ തുടര്‍ന്ന് ഇവര്‍ക്ക് നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. വരും ദിനങ്ങളില്‍ മലിനജലം ഓടകളിലേക്ക് ഒഴുക്കുന്നത് പരിശോധിക്കുമെന്നും ശക്തമായ നടപടിസ്വീകരിക്കുമെന്ന ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it