Kottayam Local

ഓവറോള്‍ നിലനിര്‍ത്തി കോട്ടയം ഈസ്റ്റും ചങ്ങനാശ്ശേരിയും

കടുത്തുരുത്തി: 30ാമത് കോട്ടയം റവന്യൂ ജില്ലാ സ്‌കൂള്‍ കലോല്‍സവം സമാപിക്കുമ്പോള്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചങ്ങനാശ്ശേരി വിദ്യാഭാസ ഉപജില്ലയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോട്ടയം ഈസ്റ്റും ഒന്നാമതെത്തി.ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ 334 പോയിന്റ് നേടിയാണ് ചങ്ങനാശ്ശേരി ഒന്നാമതെത്തിയത് 324 പോയിന്റ് നേടി കോട്ടയം ഈസ്റ്റ് രണ്ടാമതും 281 പോയിന്റ് നേടി പാമ്പാടി മൂന്നാം സ്ഥാനത്തും എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 273 പോയിന്റ് നേടിയാണ് കോട്ടയം ഈസ്റ്റ് ഒന്നാമതെത്തിയത്. 264 പോയിന്റ് നേടി ഏറ്റുമാനൂര്‍ രണ്ടാം സ്ഥാനത്തും 252 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി മൂന്നാം സ്ഥാനത്തുമെത്തി.  യുപി വിഭാഗത്തില്‍ 120 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി ഒന്നാം സ്ഥാനത്തും 116 പോയിന്റ് നേടി കോട്ടയം ഈസ്റ്റ് രണ്ടാം സ്ഥാനത്തും 115 പോയിന്റ് നേടി കുറവിലങ്ങാട് മൂന്നാം സ്ഥാനത്തുമെത്തി.അറബിയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 95 പോയിന്റ് നേടി ഈരാറ്റുപേട്ട ഒന്നാമതും 38 പോയിന്റ് നേടി വൈക്കം രണ്ടാമതുമെത്തി. യുപി വിഭാഗത്തില്‍ 65 പോയിന്റ് നേടി ഈരാറ്റുപേട്ട ഒന്നാമതും 60 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി രണ്ടാമതും 50 പോയിന്റ് നേടി വൈക്കം മൂന്നാമതുമെത്തി.സംസ്‌കൃതോല്‍സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 73 പോയിന്റുമായി കാഞ്ഞിരപ്പള്ളി ഒന്നാം സ്ഥാനത്തും 61 പോയിന്റുമായി ചങ്ങനാശ്ശേരി രണ്ടാം സ്ഥാനത്തും 60 പോയിന്റുമായി ഏറ്റുമാനൂര്‍  ഉപജില്ല മൂന്നാം സ്ഥാനത്തുമെത്തി.യുപി വിഭാഗത്തില്‍ 78 പോയിന്റു നേടി ഏറ്റുമാനൂര്‍ ഒന്നാമതും 69 പോയിന്റ് നേടി കാഞ്ഞിരപ്പള്ളി രണ്ടാം സ്ഥാനത്തും 68 പോയിന്റ് നേടി കുരവിലങ്ങാട് മൂന്നാം സ്ഥാനത്തും എത്തി.ഹയര്‍ സെക്കന്‍ഡറിയില്‍ സ്‌കൂള്‍ വിഭാഗത്തില്‍ 166 പോയിന്റുമായി എംജിഎംഎന്‍എസ്എസ് എച്ച്എസ് ളാക്കാട്ടൂര്‍ ഒന്നാം സ്ഥാനത്തും 118 പോയിന്റുമായി വാഴപ്പള്ളി സെന്റ് തെരേസാസ് ഹയര്‍സെക്കന്ററി സ്‌കൂളും 92 പോയിന്റുമായി കാഞ്ഞിരപ്പള്ളി സെന്റ് ഡോമിനിക് എച്ച്എസ്എസ് മൂന്നാം സ്ഥാനത്തും എത്തി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 83 വീതം നേടി ക്രോസ്സ് റോഡ് പാമ്പാടിയും. സെന്റ് മേരീസ് ഗേള്‍സ് എച്ച്എസ്എസ് പാലായും ഒന്നാം സ്ഥാനം പങ്കിട്ടു. 75 പോയിന്റുമായി ഗിരിഥീപം ബദനി എച്ച് എസ് വടവാതൂര്‍  മൂന്നാം സ്ഥാനത്തുമെത്തി.യുപി ജനറല്‍ വിഭാഗത്തില്‍ 44 പോയിന്റ് നേടി ആനിക്കാട് ഗവ: യു പി സ്‌കൂള്‍ ഒന്നാം സ്ഥാനത്തും 43 പോയിന്റ് വീതം നേടി വെള്ളിയാപ്പിള്ളി സെന്റ് ജോസഫ്  യു പി സ്‌കൂളും  സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂള്‍ പാല യും രണ്ടാം സ്ഥാനം പങ്കിട്ടു. 37 പോയിന്റ് നേടി  ളാക്കാട്ടൂര്‍ എംജിഎംഎന്‍ എസ് സ്‌കൂള്‍ മൂന്നാം സ്ഥാനത്തുമെത്തി.
Next Story

RELATED STORIES

Share it