kasaragod local

ഓവര്‍സിയറെ പുറത്താക്കിയ യോഗത്തിലെ മിനുട്ട്‌സില്‍ ഒപ്പുവച്ചവരില്‍ സിപിഎം അംഗവും

കാസര്‍കോട്്: നഗരസഭയിലെ ഭവന പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീട് നിര്‍മിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭാ ഓവര്‍സിയറെ സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേ സിപിഎം സമരം നടത്തുമ്പോഴും സിപിഎം കൗണ്‍സിലര്‍ മിനുട്‌സില്‍ ഒപ്പുവച്ചത് വിവാദത്തില്‍. നഗരസഭയിലെ ഏക സിപിഎം അംഗം കെ ദിനേശാണ് കഴിഞ്ഞ 19ന് ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സംബന്ധിച്ച് ഒപ്പിട്ടത്. സപ്ലിമെന്ററി അജണ്ടയിലെ 15ാമത്തെ നടപടിയുടെ ഭാഗമായി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം ഭവന പദ്ധതിയിലെ ക്രമക്കേട് ആരോപിച്ച് നഗരസഭയിലെ മൂന്നാംഗ്രേഡ് ഓവര്‍സിയറായ എസ് അജിതയെ സസ്‌പെന്റ് ചെയ്തിരുന്നു.
വ്യാഴാഴ്ച ഇവര്‍ക്ക് സസ്‌പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കുകയും ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാകുകയും ചെയ്തു. എന്നാല്‍ ഇന്നലെ രാവിലെ നേരത്തെ ഒപ്പിട്ട നഗരസഭാംഗത്തിന്റെ നേതൃത്വത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ കാസര്‍കോട് നഗരസഭാ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തി. 19ാം തിയതിയിലെ മിനുട്‌സ് ബുക്ക് കാണണമെന്നാവശ്യപ്പെട്ടാണ് കുത്തിയിരിപ്പ് സമരം നടത്തിയത്. പിന്നീട് മിനുട്‌സ് ബുക്ക് കാണിച്ചതോടെ ഇവര്‍ സ്ഥലം വിടുകയായിരുന്നു. 2015-16 സാമ്പത്തിക വര്‍ഷം കാസര്‍കോട് നഗരസഭയിലെ ആറാം വാര്‍ഡിലെ ഭൂപാസ് കോംപൗണ്ടില്‍ താമസക്കാരനായ പത്മനാഭയുടെ വീടിന് ധനസഹായം അനുവദിച്ചിരുന്നു. എന്നാല്‍ ഇയാള്‍ വലിയ വീടാണ് നിര്‍മിച്ചത്. സ്വന്തം വീടിന് സമീപം അയല്‍വാസിയും ബന്ധുവുമായ കെ ദിനേശ നിര്‍മിച്ച വീടിന് മുന്നില്‍ നിന്ന് ഫോട്ടോ എടുത്ത് നല്‍കിയാണ് മൂന്ന് ഗഡു പണം തട്ടിയെടുത്തത്.
കെട്ടിട പരിശോധനക്കെത്തിയ ഉദ്യോഗസ്ഥര്‍ ഈ പടം നോക്കിയാണ് ഫണ്ട് അനുവദിച്ചത്. ബിപിഎല്‍ ഭവന നിര്‍മാണ പദ്ധതി പ്രകാരം 82.5 ചതുരശ്ര മീറ്റര്‍ വരെയുള്ള ഭവന നിര്‍മാണത്തിന് ധനസഹായം ലഭിക്കും. എന്നാല്‍ ബിജെപി പ്രവര്‍ത്തകനായ പത്മനാഭന്‍ നിര്‍മിച്ചവീട് 183.64 ചതുരശ്രമീറ്ററുണ്ട്. ഇതിന് 65 ലക്ഷം രൂപയോളം ചെലവ് വന്നിട്ടുണ്ട്. അയല്‍വാസി ദിനേശ് വീട് പണി പൂര്‍ത്തിയാക്കി പണം വാങ്ങാനെത്തിയപ്പോഴാണ് ഈ വീടിന് പണം നേരത്തെ വാങ്ങിയതായി കണ്ടെത്തിയത്.
ഓവര്‍സിയര്‍ പരിശോധിച്ചത്തോടെയാണ് പത്മനാഭന്‍ നഗരസഭയെ തെറ്റിദ്ധരിപ്പിച്ചതായി അറിയുന്നത്. നിയമവിരുദ്ധമായി സഹായം വാങ്ങിയതിന് പത്മനാഭക്കെതിരെ നിയമനടപടി സ്വീകരിക്കാനും വാങ്ങിയ ധനസഹായം പലിശ സഹിതം ഈടാക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരി 19ന് കുറിപ്പെഴുതിയിരുന്നു. ഇത് മാറച്ചുവെച്ചാണ് ഇന്നലെ സിപിഎം അംഗത്തിന്റെ നേതൃത്വത്തില്‍ നഗരസഭ ഓഫിസില്‍ കുത്തിയിരിപ്പ് സമരം നടത്തിയത്. മാത്രവുമല്ല കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് ചെയര്‍പേഴ്‌സ—ന്റെ നടപടിയെ അനുകൂലിക്കുകയും ചെയ്തിരുന്നു.
Next Story

RELATED STORIES

Share it