ഓള് ഇന്ത്യാ ജൂനിയര്‍ ബാഡ്മിന്റണ്‍ റാങ്കിങ് ചാംപ്യന്‍ഷിപ്പ് സമാപിച്ചു
BY Sumeera SMR27 Jun 2016 5:21 AM GMT
Sumeera SMR27 Jun 2016 5:21 AM GMT
തിരുവനന്തപുരം: ബാഡ്മിന്റണ്‍ അസോസിയേഷന് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ടോസ് ബാഡ്മിന്റണ്‍ അക്കാദമിയില്‍ നടന്ന ഓള് ഇന്ത്യാ ജൂനിയര്‍ റാങ്കിങ് ബാഡ്മിന്റണ്‍ ചാംപ്യന്‍ഷിപ്പ് സമാപിച്ചു. അണ്ടര്‍ 19, അണ്ടര്‍ 17 താരങ്ങള്‍ മാറ്റുരച്ച ടൂര്‍ണമെന്റിന്റെ സമാപന സമ്മേളന ഉദ്ഘാടനം മന്ത്രി ഇ പി ജയരാജന് നിര്‍വഹിച്ചു.
ഫൈനല്‍ മല്‍സരങ്ങളില്‍ അണ്ടര്‍ 17 ഗേള്‍സ് സിംഗിള്‍സില്‍ എയര്‍ ഇന്ത്യയുടെ പ്രാഷി ജോഷി ജേതാവായി. അണ്ടര്‍ 17 ബോയ്സ് സിംഗിള്‍സില്‍ ദേശീയ ഒന്നാം നമ്പര്‍ താരം എയര്‍ ഇന്ത്യയുടെ കാര്‍ത്തിക് ഗുല്‍ഷന്‍ കുമാര്‍, അണ്ടര്‍ 17 ബോയ്സ് ഡബിള്‍സ് ഫൈനലില്‍ ദേശീയ ഒന്നാം സീഡുകളായ സായി പവന് കാരി-ശ്രീകൃഷ്ണ സായ്കുമാര് സഖ്യവും അണ്ടര്‍ 17 ഗേള്‍സ് ഡബിള്‍സ് ഫൈനലില്‍ ഒന്നാം സീഡ് താരങ്ങളായ ഉന്നതി ബിഷ്ത്-ആകര്‍ഷി കശ്യപ് സഖ്യവും ജേതാക്കളായി. അണ്ടര്‍ 19 ബോയ്സ് സിംഗിള്‍സില്‍ നാലാം നമ്പര്‍ താരമായ കാര്‍ത്തിക് ഗുല്‍ഷന്‍ കുമാറും ഗേള്‍സ് സിംഗിള്‍സില്‍ എയര്‍ ഇന്ത്യയുടെ കനിക കന്‍വാലും വിജയിച്ചു. അണ്ടര്‍ 19 ഗേള്‍സ് ഡബിള്‍സില്‍ യുപിയുടെ തപസ്വിനി സാമന്ത റോയി-അമോലിക സിങ് സഖ്യവും മിക്സഡ് ഡബിള്‍സില്‍ ഒന്നാം നമ്പര്‍ താരങ്ങളായ കൗഷാങ്ക് ഖുരാന-സൗമ്യ സിങ് സഖ്യവും ജേതാക്കളായി.

Next Story
RELATED STORIES
തെലങ്കാനയില്‍ ക്രിസ്ത്യന്‍ സ്കൂള്‍ ആക്രമിച്ച സംഭവം: 12 ഹിന്ദുത്വരെ...
20 April 2024 9:28 AM GMTമറുപടി പറഞ്ഞാല്‍ തെളിവുകള്‍ പുറത്തുവിടും; ലീഗ് നേതാക്കളെ...
20 April 2024 9:16 AM GMT'പ്രസാര്‍ ഭാരതിയല്ല, പ്രചാര്‍ ഭാരതി'; ദൂരദര്ശന് ലോഗോയുടെ...
20 April 2024 9:01 AM GMTഎഐസിസി സെക്രട്ടറി തജീന്ദര്‍ സിങ് ബിട്ടു കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍...
20 April 2024 8:40 AM GMTശക്തമായി തിരിച്ചടിക്കും; ഇസ്രായേലിന് വീണ്ടും ഇറാന്റെ മുന്നറിയിപ്പ്
20 April 2024 8:22 AM GMTപകരം വീട്ടാനാണ് ഇസ്രായേലിന്റെ നീക്കമെങ്കില്‍ ശക്തമായി...
20 April 2024 7:59 AM GMT