ഓള്‍റൗണ്ട് മികവില്‍ ഇന്ത്യക്ക് കിരീടം

കൊല്‍ക്കത്ത: അണ്ടര്‍ 19 ത്രിരാഷ്ട്ര ഏകദിന ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് കിരീടം. ബംഗ്ലാദേശും അഫ്ഗാനിസ്താനും പങ്കെടുത്ത ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെയാണ് ഇന്ത്യ കിരീടം ചൂടിയത്.
ഇന്നലെ നടന്ന ഫൈനലില്‍ ഇന്ത്യ ഏഴു വിക്കറ്റിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 36.5 ഓവറില്‍ 116 റണ്‍സിന് പുറത്താവുകയായിരുന്നു. ഇന്ത്യക്കു വേണ്ടി മായങ്ക് ഡാഗാര്‍ മൂന്നും സുബ്ഹാം മാവി, മാഹിപാല്‍ ലൊംറര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി തിളങ്ങി.
മറുപടിയില്‍ സര്‍ഫ്രാസ് ഖാന്‍ (59*) അപരാജിത അര്‍ധസെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ 13.3 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.
Next Story

RELATED STORIES

Share it